സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ; ജോധ്പുര്‍ സെഷന്‍സ് കോടതി ശനിയാഴ്ച പരിഗണിക്കും

salmankhan

ജയ്പൂര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ചുവര്‍ഷം തടവുശിക്ഷ ലഭിച്ച ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പുര്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്.

സൽമാനു വേണ്ടി കോടതിയിൽ ഹാജരാകരുതെന്ന് ആവശ്യപ്പെട്ട് രാത്രിയിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിച്ചതായി താരത്തിന്റെ അഭിഭാഷകൻ മഹേഷ് ബോറ മാധ്യമങ്ങളോടു പറഞ്ഞു. ഇതിനിടെ, സൽമാന്റെ ശിക്ഷയിൽ വിവാദ പ്രതികരണവുമായി പാക്കിസ്ഥാൻ രംഗത്തെത്തി. ‘അദ്ദേഹം മുസ്‍ലിം ആയതിനാലാണ് ശിക്ഷ കിട്ടിയത്’ എന്നായിരുന്നു പാക്ക് വിദേശകാര്യ മന്ത്രി ഖ്വാജ ആസിഫിന്റെ അഭിപ്രായപ്രകടനം.

ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

Top