സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ വെള്ളിയാഴ്ച പരിഗണിക്കും

salman

ജോധ്പുര്‍: കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസില്‍ അഞ്ച് വര്‍ഷം ജയില്‍ ശിക്ഷ ലഭിച്ച ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ജാമ്യാപേക്ഷ ജോധ്പുര്‍ സെഷന്‍സ് കോടതി വെള്ളിയാഴ്ച പരിഗണിക്കും. കേസില്‍ അഞ്ചു വര്‍ഷം തടവ് ശിക്ഷ ലഭിച്ച സല്‍മാന്‍ ഖാനെ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. രണ്ടാം നമ്പര്‍ ബാരക്കിലാണു സല്‍മാനെ പാര്‍പ്പിക്കുകയെന്നാണ് വിവരം.

ഇരുപതു വര്‍ഷത്തോളം പഴക്കമുള്ള കേസില്‍ സല്‍മാന്‍ ഖാന്‍ മാത്രം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു. സല്‍മാന്‍ ഖാനെ കൂടാതെ കേസിലെ മറ്റ് പ്രതികളായ സെയിഫ് അലി ഖാന്‍, തബു, സോണാലി ബേന്ദ്രേ, നീലം എന്നിവരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തു.

Top