ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്തായ സാം ഓള്‍ട്ട്മാന്‍ മൈക്രോസോഫ്റ്റില്‍ ചേരാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.ഓപ്പണ്‍ എഐയുടെ സിഇഒ സ്ഥാനത്തേക്ക് നിലവിലെ ഇടക്കാല സിഇഒ ആയ എമ്മറ്റ് ഷിയര്‍ വരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മിറ മുറാട്ടിയെ മാറ്റിയാണ് എമ്മറ്റിനെ ഇടക്കാല സിഇഒ ആക്കിയത്.
മൈക്രോസോഫ്റ്റിന്റെ പുതിയ അഡ്വാന്‍സ്ഡ് എഐ റിസര്‍ച്ച് ടീമിന്റെ മേധാവി സ്ഥാനത്തേക്കാണ് ഓള്‍ട്ട്മാന്‍ വരിക.ഓപ്പണ്‍ എഐയില്‍ നിന്ന് പുറത്തായ ഓള്‍ട്ട്മാനും രാജിവെച്ച ഗ്രെഗ് ബ്രോക്ക്മാനും മൈക്രാസോഫ്റ്റില്‍ ചേരുമെന്ന് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല്ല.