പുല്‍വാമ: പാക്കിസ്ഥാനെ കുറ്റം പറയുന്നതെന്തിന്; വിവാദ പരാമര്‍ശവുമായി സാം പിത്രോദ

ന്യൂഡല്‍ഹി: ബാലാകോട്ടില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് എന്തെന്നറിയാന്‍ ഇന്ത്യന്‍ പൗരനെന്ന നിലയില്‍ അവകാശമുണ്ടെന്ന് കോണ്‍ഗ്രസ്സ് നേതാവ് സാം പിത്രോഡ. പുല്‍വാമ ആക്രമണം പോലുള്ളവ എല്ലായ്‌പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്.എന്ന് കരുതി പാക്കിസ്ഥാന്‍ എന്നരാജ്യത്തെ മുഴുവന്‍എങ്ങനെ കുറ്റം പറയുമെന്നും പിത്രോഡ ചോദിച്ചു.

അന്താരാഷ്ട്രമാധ്യമങ്ങള്‍ ബാലാകോട്ടില്‍ ഒരു നാശനഷ്ടവുമുണ്ടായില്ല എന്നാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് ഇന്ത്യക്കാരനെന്ന നിലയില്‍ എന്നെ നാണം കെടുത്തുന്നതാണെന്നും വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സാം പിത്രോദ പറഞ്ഞു. തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ സാധ്യതയുള്ളതാണ് സാം പിത്രോദയുടെ പരാമര്‍ശങ്ങള്‍.

‘പുല്‍വാമ ആക്രമണത്തെ കുറിച്ച്എനിക്ക് കൂടുതലൊന്നും അറിയില്ല. ഇത് എല്ലായ്‌പ്പോഴും സംഭവിക്കാറുള്ള കാര്യങ്ങളാണ്. മുബൈ താജ് ഹോട്ടലിലും ഒബ്‌റോയി ഹോട്ടലിലും ഇത് സംഭവിച്ചിരുന്നു. അന്ന് നമുക്ക് പ്രതികരിക്കാമായിരുന്നു യുദ്ധവിമാനങ്ങളെ അയക്കാമായിരുന്നു. എന്നാല്‍ അതല്ല ശരിയായ രീതി. അങ്ങനെയല്ല നമ്മള്‍ ലോകത്തോട് ഇടപെടേണ്ടത്. എട്ട് പേര്‍ (മുംബൈ ഭീകരാക്രമണത്തിലെ ആക്രമികള്‍) ചിലത് ചെയ്‌തെന്ന് കരുതി ഒരു രാജ്യത്തിനു മുകളിലേക്ക് നാം ചാടേണ്ടതില്ല’, എഎന്‍ഐയ്ക്ക്‌നല്‍കിയ അഭിമുഖത്തില്‍ സാം പിട്രോഡ പറഞ്ഞു.

പുല്‍വാമ ആക്രമണത്തിനു ശേഷം ചര്‍ച്ചയ്ക്ക് സാധ്യതയുണ്ടായിരുന്നോ എന്നചോദ്യത്തിന് ചിലര്‍ വന്ന് ആക്രമണം നടത്തിയതിന് ഒരു രാജ്യത്തെ ഒന്നാകെ എങ്ങനെയാണ് കുറ്റം പറയുകയെന്നാണ് സാം പിത്രോഡ മറുപടി നല്‍കിയത്.വ്യോമസേനയുടെ വാദങ്ങളെ ചോദ്യം ചെയ്യുകയാണോ എന്ന ചോദ്യത്തോടും സാം പിട്രോഡ പ്രതികരിച്ചു.’നാം വൈകാരികമായി പെരുമാറിക്കൂട. കണക്കുകള്‍ എപ്പോഴും നിക്ഷ്പക്ഷമായിരിക്കണം. നിങ്ങള്‍ 300 പേരെ കൊന്നെന്ന് പറയുമ്പോള്‍ ഞാന്‍ പറയുകയാണ്. നോക്കൂ അങ്ങനെയല്ലല്ലോ മരണസംഖ്യയെ കുറിച്ച്അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് ഞാന്‍ പറയുകയാണ്’,പിത്രോഡ കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ എന്റെ വ്യക്തിപരമായ അഭിപ്രായമാണ് പങ്ക് വെക്കുന്നത്. ഞാന്‍ വികാരം പൂണ്ടല്ല സംസാരിക്കുന്നത്.പകരം ഒരു ശാസ്ത്രജ്ഞനായി. യുക്തിയില്‍ വിശ്വസിച്ച് കൊണ്ടാണ് ഞാന്‍ സംസാരിക്കുന്നത്’.മോദിയുടെ സ്ഥാനത്ത് മന്‍മോഹന്‍ സിങ് ആയിരുന്നെങ്കില്‍അത്രപെട്ടെന്ന് നടപടികൈക്കൊള്ളുമായിരുന്നോ എന്ന ചോദ്യത്തിന് ഇന്ത്യ കണ്ട ഏറ്റവും മികച്ച പ്രധാനമന്ത്രിയായിരുന്നു മന്‍മോഹന്‍സിങ്ങെന്ന്അദ്ദേഹം അഭിപ്രായപ്പെട്ടു.

Top