ഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് സമാജ്‌വാദി പാർട്ടി. 16 പേരുടെ പട്ടികയാണ് പുറത്തുവിട്ടിരിക്കുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവിന്റെ ഭാര്യ ഡിംപിള്‍ യാദവ് ഇത്തവണയും മെയിന്‍പുരി സീറ്റില്‍ നിന്ന് മത്സരിക്കും.
‘ഇന്ത്യ’ സഖ്യവുമായുള്ള സീറ്റ് വിഭജന ചര്‍ച്ചകളെക്കുറിച്ചുള്ള അഖിലേഷ് യാദവിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റിന് പിന്നാലെയാണ് സമാജ്‌വാദി പാർട്ടി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം. തലസ്ഥാനമായ ലഖ്‌നൗവില്‍ സിറ്റിങ് എംഎല്‍എ രവിദാസ് മെഹ്റോത്രയെയാണ് പാര്‍ട്ടി രംഗത്തിറക്കിയിരിക്കുന്നത്. അംബേദ്കര്‍ നഗറില്‍ നിന്ന് ലാല്‍ജി വര്‍മയും മത്സരിക്കും.
ഷഫീഖുര്‍ റഹ്‌മാന്‍ ബാര്‍ഖ്, അക്ഷയ് യാദവ്, ദേവേഷ് ശക്യ, ധര്‍മേന്ദ്ര യാദവ്, ഉത്കര്‍ഷ് വര്‍മ്മ, ആനന്ദ് ബദൗരിയ, അനു ടണ്ടന്‍, നേവല്‍ കിഷോര്‍ ശാക്യ, രാജാറാം പാല്‍, ശിവശങ്കര്‍ സിംഗ് പട്ടേല്‍, അവധേഷ് പ്രസാദ്, രാംപ്രസാദ് ചൗധരി, കാജല്‍ നിഷാദ് എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.