ലക്‌നൗ: അഖിലേഷ് യാദവും മുലായം സിങ് യാദവും ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞു. സുപ്രീംകോടതി ഉത്തരവിനെ തുടര്‍ന്നാണ് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷും പിതാവും ലക്‌നൗവിലെ ഔദ്യോഗിക വസതികള്‍ ഒഴിഞ്ഞത്.
സംസ്ഥാനത്തെ മുന്‍ മുഖ്യമന്ത്രിമാര്‍ക്ക് സര്‍ക്കാര്‍ വക സ്ഥിരം വസതി അനുവദിച്ചുള്ള ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിയമം സുപ്രീംകോടതി റദ്ദാക്കിയിരുന്നു. ഉത്തര്‍പ്രദേശിലെ എന്‍.ജി.ഒ സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു വിധി. വസതി ഒഴിയാന്‍ സമയം നീട്ടിച്ചോദിച്ച് അഖിലേഷും മുലായവും സുപ്രിംകോടതിയെ സമീപിച്ചിരുന്നു.
പിതാവിന്റെ ആരോഗ്യസ്ഥിതിയും കുട്ടികളുടെ വിദ്യാഭ്യാസവും സുരക്ഷയും ചൂണ്ടിക്കാണിച്ചായിരുന്നു അഖിലേഷിന്റെ ആവശ്യം. മുന്‍ മുഖ്യമന്ത്രി മായാവതി ഇന്നലെ തന്റെ ഔദ്യോഗിക വസതി ഒഴിഞ്ഞിരുന്നു. സുപ്രിംകോടതി ഉത്തരവനുസരിച്ച് സംസ്ഥാനത്തെ ആറ് മുന്‍ മുഖ്യമന്ത്രിമാര്‍ക്കാണ് 15 ദിവസത്തിനകം വസതികള്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് യു.പി സര്‍ക്കാര്‍ നോട്ടീസയച്ചത്.