മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു

ലക്‌നൗ: മാസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്കും പിണക്കങ്ങള്‍ക്കും ഇണക്കങ്ങള്‍ക്കും ഒടുവില്‍ സമാജ്‌വാദി പാര്‍ട്ടി പിളര്‍ന്നു.

സമാജ്‌വാദി പാര്‍ട്ടി സ്ഥാപക നേതാവ് മുലായം സിംഗ് യാദവിന്റെ സഹോദരന്‍ ശിവ്പാല്‍ യാദവാണ് പുതിയ പാര്‍ട്ടി രൂപീകരിച്ചത്. സമാജ്‌വാദി സെക്യുലര്‍ മോര്‍ച്ച എന്നാണ് പുതിയ പാര്‍ട്ടിയുടെ പേര്.

മുലായം സിംഗിന്റെ പിന്തുണ തനിക്കുണ്ടെന്നും അദ്ദേഹം തനിക്കൊപ്പം നില്‍ക്കുമെന്നും ശിവ്പാല്‍ യാദവ് പറഞ്ഞു.

യുപി തിരഞ്ഞെടുപ്പ് സമയത്ത് മുലായത്തിന്റെ മകനും യുപി മുന്‍ മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവുമായുണ്ടായ പ്രശ്‌നങ്ങളാണ് പുതിയ പാര്‍ട്ടിയുടെ രൂപീകരണത്തിലേക്ക് ശിവ്പാലിനെ എത്തിച്ചത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളെല്ലാം തനിക്കൊപ്പമുണ്ടാകുമെന്നും മുലായം സിംഗ് യാദവിനോട് ഉള്ള എല്ലാ ബഹുമാനവും നിലനിര്‍ത്തിക്കൊണ്ടാണ് പാര്‍ട്ടി രൂപീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Top