ചുബിക്കണമെങ്കില്‍ പോലും ഇവള്‍ തടസം; നാഗചൈതന്യയുടെ ആദ്യ ഭാര്യയെ കുറിച്ച് സാമന്ത

തെലുങ്കു സിനിമയിലെ മിന്നുന്ന താരദമ്പതികളാണ് സാമന്ത അക്കിനേനിയും നാഗചൈതന്യയും. ഇരുവരും രണ്ടാം വിവാഹവാര്‍ഷികം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.

തങ്ങളുടെ സ്വകാര്യ ജീവിതത്തെ കുറിച്ച് ആരാധകരുമായി പങ്കുവെയ്ക്കാറുളള സാമന്ത ഇപ്പോള്‍ ഒരു വലിയ തുറന്നുപറച്ചിലുമായാണ് രംഗത്ത് വന്നിരിക്കുന്നത്. ഒരു ചാറ്റ് ഷോയിലായിരുന്നു സാമന്തയുടെ തുറന്നു പറച്ചില്‍. നിങ്ങള്‍ തനിച്ചായിരിക്കുമ്പോഴും ഒരു പുരുഷനോടൊപ്പമുള്ളപ്പോഴും കിടപ്പുമുറിയിലെ മൂന്ന് വ്യത്യാസങ്ങള്‍ എന്തൊക്കെയാണെന്നുള്ള അവതാരികയുടെ ചോദ്യത്തിന് ഉത്തരം പറയുകയായിരുന്നു താരം.

ഞങ്ങള്‍ക്കിടയില്‍ ഒരു സംഗതിയുണ്ടെന്ന് പറഞ്ഞുകൊണ്ടായിരുന്നു സാമന്ത ഉത്തരം പറഞ്ഞുതുടങ്ങിയത്. തലയണയാണ് നാഗ ചൈതന്യയുടെ ‘ആദ്യ ഭാര്യ’. എനിക്കൊന്ന് ചുംബിക്കണമെങ്കില്‍ പോലും ഞങ്ങള്‍ക്കിടയില്‍ ആ തലയണ ഒരു തടസ്സമാണ്. ഇപ്പോള്‍ ഇത്ര മതി. ഇതുതന്നെ ഞാന്‍ ഒരുപാട് പറഞ്ഞുപോയെന്നാണ് തോന്നുന്നത്-സാമന്ത പറഞ്ഞു.

Top