എഴുപതുകാരിയായി സമാന്ത എത്തുന്നു; നന്ദിനി റെഡ്ഡിയുടെ ചിത്രത്തിനായ് കാത്ത് ആരാധകര്‍

തമിഴിലും തെലുങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് സമാന്ത. വിവാഹശേഷവും തെന്നിന്ത്യന്‍ സിനിമകളില്‍ സജീവമായി തുടരുകയാണ് താരം. എന്നാല്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് താരത്തെപ്പറ്റി പുതിയ ഒരു വാര്‍ത്തയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നത്.

വെല്ലുവിളി നിറഞ്ഞ കഥാപാത്രം ചെയ്യാനൊരുങ്ങിയിരിക്കുകയാണ് സമാന്തത എന്നതാണ് ആരാധകരെ ആകാംഷാ ഭരിതരാക്കിയ ആ വാര്‍ത്ത. താരം നന്ദിനി റെഡ്ഡി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ 70 വയസുകാരിയുടെ വേഷത്തിലെത്തുന്നു…

മിസ് ഗ്രേനി എന്ന കൊറിയന്‍ ചിത്രത്തിന്റെ റിമേക്കിലാണ് സമാന്ത വൃദ്ധയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തില്‍ സമാന്തയുടെ മകനായി അഭിനയിക്കുന്നത് 50 വയസുകാരനായ റാവു രമേശാണ് എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. അതേസമയം, സമാന്തയുടെ പുത്തന്‍ മേക്കോവര്‍ കാണാനായി കാത്തിരിക്കുകയാണെന്ന് ആരാധകര്‍ വ്യക്തമാക്കി.

Top