അഭിനയ പ്രാധാന്യമുള്ളതും വ്യത്യസ്ത ആശയങ്ങളുമുള്ള സിനിമകളിലാണ് ഇപ്പോള്‍ തെന്നിന്ത്യന്‍ താരസുന്ദരി സാമന്ത അഭിനയിക്കുന്നത്. അതിനോടൊപ്പം തന്നെ പ്രതിഫലത്തിനും ചെറുതല്ലാത്ത പ്രാധാന്യം താരസുന്ദരി കൊടുക്കുന്നുണ്ട്.
സാമന്തയുടെ ഏറ്റവും പുതിയ ചിത്രമായ ഓ ബേബി ജൂലൈ അഞ്ചിനാണ് തിയറ്റുകളിലെത്തിയത്. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നതും. അതിനൊപ്പം ചിത്രത്തിന് വേണ്ടി സാമന്ത ആവശ്യപ്പെട്ട പ്രതിഫലവും വാര്‍ത്താപ്രാധാന്യം നേടുകയാണ്. അഡ്വാന്‍സ് തുക വാങ്ങിയാണത്രേ സാമന്ത കരാറില്‍ ഒപ്പിട്ടത്. ബാക്കിതുക സിനിമയ്ക്ക് ലഭിക്കുന്ന ലാഭത്തിനനുസരിച്ചാണതത്രേ തീരുമാനിക്കുന്നത്. ഷെയറും, സാറ്റലൈറ്റ് തുകയും തിയറ്റര്‍ കലക്ഷനുമൊക്കെ തീരുമാനിച്ചതിന് ശേഷം രണ്ടു കോടിയില്‍ കുറയാത്ത തുക സാമന്തയ്ക്ക് കിട്ടുമെന്നാണ് കണക്കുകൂട്ടലുകള്‍.
സാമന്തയുടെ കരിയറിലെ തന്നെ ഏറ്റവും ഉയര്‍ന്ന പ്രതിഫലമാണിത്. പതിനെട്ട് കോടി രൂപയ്ക്കാണ് ഓ ബേബി നിര്‍മിച്ചിരിക്കുന്നത്. ആറു കോടിയോളം ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും മറ്റ് അഭിനേതാക്കള്‍ക്കും പ്രതിഫലം കൊടുക്കാന്‍ മാത്രമേ തികഞ്ഞുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍.