യുഎസ് ഓപ്പണ്‍, പരിക്കേറ്റതിനെ തുടര്‍ന്ന് സാമന്തയും പിന്‍വാങ്ങി

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണില്‍ നിന്നും ഓസ്‌ട്രേലിയന്‍ താരം സാമന്താ സ്റ്റോസര്‍ പരിക്കിനെ തുടര്‍ന്ന് പിന്‍വാങ്ങി.

വലതു കൈക്കുഴയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്നാണ് സ്റ്റോസര്‍ ടൂര്‍ണമെന്റില്‍നിന്നും പിന്‍വാങ്ങിയത്. സ്റ്റോസര്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കില്ലെന്ന് യുഎസ് ടെന്നീസ് അസോസിയേഷന്‍ അറിയിച്ചു.

ജര്‍മനിയുടെ അനിക ബെക് ഓസ്‌ട്രേലിയന്‍ താരത്തിന് പകരമായി ടൂര്‍ണമെന്റില്‍ ഇടംനേടി. ഓഗസ്റ്റ് 28 ന് ടൂര്‍ണമെന്റ് ആരംഭിക്കും. ജൂണ്‍ നാലിന് ഫ്രഞ്ച് ഓപ്പണ്‍ നാലാം റൗണ്ടില്‍ സ്റ്റോസര്‍ പരിക്കേറ്റ് കളംവിട്ടതാണ്. ഫോര്‍ഹാന്‍ഡ് ഷോട്ടുകള്‍ കളിക്കുന്നതിനും സെര്‍വ് ചെയ്യുന്നതിനും ഇപ്പോഴും ബുദ്ധിമുട്ടുണ്ടെന്ന് സ്റ്റോസര്‍ പറയുന്നു.

2011 യുഎസ് ഓപ്പണ്‍ ജേതാവാണ് സ്റ്റോസര്‍. സെറീനയെ പരാജയപ്പെടുത്തിയായിരുന്നു കിരീട നേട്ടം. 2010 ഫ്രഞ്ച് ഓപ്പണില്‍ റണ്ണര്‍-അപ് ആകാനും സാധിച്ചു. നിലവില്‍ ലോക റാങ്കിംഗില്‍ 43-ാം സ്ഥാനത്താണ് സ്റ്റോസര്‍.

Top