യുവനടന്‍ നാഗചൈതന്യയുമായുള്ള വിവാഹത്തിനു ശേഷം വിവാഹ ജീവിതവും സിനിമാ ജീവിതവും ഒരുപോലെ കൊണ്ടുപോകുന്ന നടിയാണ് സാമന്ത അക്കിനേനി. സാമന്ത അടുത്തിടെ അഭിനയിച്ച ചിത്രങ്ങളെല്ലാം ഹിറ്റ് ചാര്‍ട്ടില്‍ ഇടംനേടിയിട്ടുണ്ട്. രംഗസ്ഥല, മഹാനടി, ഇരുമ്പ് തിരൈ എന്നിങ്ങനെ വ്യത്യസ്ത ഭാഷകളില്‍ സമാന്ത അഭിനയിച്ച സിനിമകള്‍ ഇപ്പോഴും തിയറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.
എന്നാല്‍ താന്‍ അധിക കാലം അഭിനയ രംഗത്ത് തുടരുകയില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് താരം ഇപ്പോള്‍. ‘എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ അതായിരിക്കും എന്റെ ലോകം. എന്റെ കുട്ടിക്കാലം അത്ര വര്‍ണാഭമായിരുന്നില്ല. എനിക്കൊരു കുഞ്ഞു ജനിച്ചാല്‍ ഞാന്‍ ഇവിടൊന്നും ഉണ്ടാവില്ല. കാരണം എനിക്ക് കുഞ്ഞായിരിക്കും ഏറ്റവും വലുത്. കുടുംബവും ജോലിയും ഒരുമിച്ച് കൊണ്ടുപോകുന്ന അമ്മമാരോട് എനിക്ക് അതിയായ ബഹുമാനമുണ്ട്’. സാമന്ത പറഞ്ഞു.