മുംബൈ: സ്വകാര്യ ഇക്വറ്റി സംരംഭങ്ങളായ സമാറ കാപ്പിറ്റലും പങ്കാളികളായ ഗോള്‍ഡ്മാന്‍ സാച്ചസും ജാഗര്‍ പാര്‍ട്‌ണേഴ്‌സും ചേര്‍ന്ന് സ്റ്റാഫിംഗ്, ഹ്യൂമന്‍ റിസോഴ്സ്സ്(എച്ച് ആര്‍) സംരംഭങ്ങളായ ഇന്നോവ്‌സോഴ്‌സിനേയും വി 5 ഗ്ലോബല്‍ സര്‍വ്വീസസിനെയും ഏറ്റെടുത്തു.
350 കോടി രൂപയാണ് ഇടപാട് മൂല്യം.സംയുക്ത നിക്ഷേപ പ്ലാറ്റ്‌ഫോമായ ഫസ്റ്റ് മെറിഡിയന്‍ വഴിയാണ് ഈ രണ്ട് കമ്പനികളുടെ ഓഹരികള്‍ ഏറ്റെടുത്തിരിക്കുന്നത്. എച്ച് ആര്‍ മേഖലയില്‍ ഉടന്‍ തന്നെ മറ്റൊരു ഏറ്റെടുക്കല്‍ കൂടി ഉണ്ടാകുമെന്നും കമ്പനികള്‍ സൂചിപ്പിച്ചു.
എച്ച് ആര്‍ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൊണ്ട് വിപുലീകൃത ബിസിനസ് സേവന പ്ലാറ്റ്‌ഫോം സൃഷ്ടിക്കാനുള്ള പരിപാടികളുമായി സമാറ മുന്‍പോട്ട് കുതിക്കുകയാണ്.
ദേശീയ തലത്തില്‍ സ്റ്റാഫിംഗ് ഇന്‍ഡസ്ട്രിയല്‍സാന്നിധ്യമറിയിച്ചിരിക്കുന്ന കമ്പനിയാണ് ഫസ്റ്റ് മെറിഡിയന്‍. എച്ച് ആര്‍ ടെക്‌നോളജി,ജീവനക്കാരെ നല്‍കല്‍, മറ്റ് സേവനങ്ങള്‍ക്ക് വേണ്ടിയുള്ള റിക്ര്യൂട്ട്‌മെന്റ്, മാനേജ്‌മെന്റ് സര്‍വ്വീസ് രംഗങ്ങള്‍ തുടങ്ങിയ മേഖലകളിലെല്ലാം ഈ സംയുക്ത കമ്പനി നിക്ഷേപം നടത്തുന്നുണ്ട്.
ന്യൂഡല്‍ഹി ആസ്ഥാനമായുള്ള കമ്പനിയായ വി 5 ഗ്ലോബല്‍ സ്ഥാപിക്കപ്പെട്ടത് 2005ലാണ്.ബിസിനസ് പ്രോസസ് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ വി5 ഗ്ലോബല്‍ വ്യാവസായ വില്‍പ്പന, വിപണന മേഖലയില്‍ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നു.