സമരാ​ഗ്നി ഇന്ന് തലസ്ഥാനത്ത്; സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് ഇന്ന് തലസ്ഥാനത്ത് സമാപിക്കും. പുത്തരിക്കണ്ടം മൈതാനത്ത് ഉമ്മൻചാണ്ടി ന​ഗറിൽ നടക്കുന്ന സമാപന സമ്മേളനം തെലുങ്കാന മുഖ്യമന്ത്രി ദേവന്ദ റെഡ്ഡി ഉദ്ഘാടനം ചെയ്യും. എഐസിസി ജനറൽ സെക്രട്ടറി സച്ചിൻ പൈലറ്റ് മുഖ്യാതിഥിയാകും.

ഫെബ്രുവരി ഒൻപതിന് കാസർകോട് നിന്നാണ് കോൺ​ഗ്രസിന്റെ സമരാ​​ഗ്നിക്ക് തുടക്കം കുറിച്ചത്. ലോക്സഭ തെരഞ്ഞെടുക്കുന്നതിന് മുൻ പാർട്ടിയെ സജ്ജമാക്കുന്നതിനൊപ്പം കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയങ്ങൾക്കെതിരെ കൂടിയായിരുന്നു യാത്ര.സമരാഗ്‌നിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പാളയം മുതല്‍ പുത്തരിക്കണ്ടം മൈതാനം വരെ ഉച്ചയ്ക്ക് മൂന്ന് മുതലാണ് നിയന്ത്രണം. തിരക്കനുഭവപ്പെട്ടാല്‍ വാഹനങ്ങള്‍ വഴി തിരിച്ചു വിടുമെന്നും അറിയിപ്പ്.

 

Top