Samastha gen secy Zainudheen Musliyar no more

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്‌ലിയാര്‍ (72) അന്തരിച്ചു. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

1937 ല്‍ ചെറുശ്ശേരി മുഹമ്മദ് മുസ്ലിയാരുടെയും പാത്തുമ്മുണ്ണിയുടെയും മകനായി മൊറയൂരില്‍ ജനിച്ചു. 22ാമത്തെ വയസില്‍ മതാധ്യാപനം തുടങ്ങി. സുന്നി മഹല്ല് ഫെഡറേഷന്റെ മാതൃകാ ദര്‍സ് സംരഭത്തിന്റെ തുടക്കത്തില്‍ 1977 മുതല്‍ 18 വര്‍ഷം ചെമ്മാട് മഹല്ലില്‍ മുദരിസായി. ചെമ്മാട് ദാറുല്‍ ഹുദയുടെ പ്രിന്‍സിപ്പലായിരുന്നു.

സമസ്ത മുശാവറ, ഫത്‌വാ കമ്മറ്റികളില്‍ അംഗവുമായിരുന്നു. ഇ.കെ. അബൂബക്കര്‍ മുസ്ലിയാരുടെ മരണ ശേഷം 1996 മുതല്‍ സമസ്തയുടെ ജനറല്‍ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു.

Top