മലപ്പുറം: ഇസ്ലാമില്‍ മതം മാറ്റാന്‍ ജിഹാദില്ലെന്ന് സമസ്ത നേതാവ് ജിഫ്രി മുത്തുക്കോയ തങ്ങള്‍. പ്രണയത്തിലൂടെ മതം മാറ്റുന്നത് മതപരമല്ല, എല്ലാവര്‍ക്കും കൊട്ടാനുള്ള ചെണ്ടയല്ല ഇസ്ലാം. രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരെ ശിക്ഷിക്കണം. അതിന് മതം നോക്കേണ്ട ആവശ്യമില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു
ഖുര്‍ ആന്‍ ശരിക്കും മനസിലാക്കാതെയാണ് പല പ്രചരണങ്ങളും നടക്കുന്നത്. സമസ്ത പ്രവര്‍ത്തിക്കുന്നത് മതസൗഹാര്‍ദ്ദത്തിനായി ആണ്. വിവാദ പരാമര്‍ശം നടത്തിയ ബിഷപ്പിനെ പുകഴ്ത്തുന്നത് സര്‍ക്കാര്‍ ചെയ്യാന്‍ പാടില്ല. ഇത് തെറ്റാണെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.
ഇസ്ലാമിന് ലൗ ജിഹാദ് എന്ന പദം അപരിചിതമാണ്. ആരെങ്കിലും ചിലര്‍ ഇങ്ങനെ ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഇതിന് മതപരമായ പിന്‍ബലമില്ല. സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകര്‍ക്കുന്നതാവരുത്. ബിഷപ്പുമാര്‍ ഇത്തരം പരാമര്‍ശങ്ങള്‍ നടത്തരുതായിരുന്നു, സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത് എന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ പറഞ്ഞു.