സ്വവർഗ വിവാഹ ബില്ലിന് അംഗീകാരം നൽകി ഓസ്‌ടേലിയൻ നിയമ നിര്‍മ്മാണസഭ

സിഡ്‌നി : ഓസ്ട്രേലിയൻ ജനത സ്വവർഗ്ഗ വിവാഹത്തിന് നൽകിയ വൻ സ്വീകാര്യതയ്ക്ക് സർക്കാരിന്റെ അംഗീകാരം.

സ്വവർഗ വിവാഹം നിയമാനുസൃതമാക്കാനുള്ള ബില്ലിന് ഓസ്‌ടേലിയൻ നിയമ നിര്‍മ്മാണസഭ അംഗീകാരം നൽകി. അടുത്ത ആഴ്ച മുതൽ നിയമം നിലവിൽ വരും.

ദേശീയ സ്റ്റാറ്റിസ്റ്റിക്സ് ഏജൻസി നടത്തിയ തപാൽ സർവ്വേയിൽ ഓസ്ട്രേലിയൻ ജനത സ്വവർഗ്ഗ വിവാഹത്തിന് പൂർണ പിന്തുണ നൽകിയിരുന്നു.

ഡിസംബർ 7 ന് പാർലമെന്റിൽ നിയമം പാസ്സാക്കാൻ ആഗ്രഹിക്കുന്നതായി ഓസ്‌ട്രേലിയൻ സർക്കാർ വ്യക്തമാക്കി.

നിയമ നിർമ്മാണം പാർലമെൻറ് പാസാക്കിയാൽ സ്വവർഗ വിഭാഗത്തിനായി യൂണിയൻ രൂപവത്കരിക്കുന്ന 26-ാമത് രാഷ്ട്രമായി ഓസ്ട്രേലിയ മാറും.

Top