ഒഡെന്‍സെ: ഡെന്മാര്ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സമീര്‍ വര്‍മയ്ക്ക് അട്ടിമറി ജയം. ലോക മൂന്നാം നമ്പര്‍ താരം ഡെന്മാര്ക്കിന്റെ ആന്‍ഡേഴ്സ് അന്റേണ്‍സണിനെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് വീഴ്ത്തിയ സമീര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. സ്കോര്‍: 21-14, 21-18.
ടൂര്‍ണമെന്റില്‍ അവശേഷിക്കുന്ന ഏക ഇന്ത്യന്‍ പുരുഷ താരമാണ് സമീര്‍ വര്‍മ. വനിതാ വിഭാഗത്തില്‍ ഇരട്ട ഒളിമ്പിക് മെഡല്‍ ജേത്രിയായ പി.വി.സിന്ധുവും ക്വാര്‍ട്ടര്‍ഫൈനലില്‍ പ്രവേശിച്ചിട്ടുണ്ട്. തായ് താരം ബുസാനന്‍ ഒങ്ബാംറുങ്ഫാനെ ഒന്നിനെതിരേ രണ്ട് ഗെയിമുകള്‍ക്കാണ് സിന്ധു പരാജയപ്പെടുത്തിയത്. സ്കോര്‍: 21-16, 12-21, 21-15.