ഒഡെന്‍സി: ഡെന്മാര്‍ക് ഓപ്പണ്‍ ബാഡ്മിന്റണിൽ ഇന്‍ഡ്യന്‍ പോരാട്ടം അവസാനിച്ചു. ടൂര്‍ണമെന്റിലെ ഇന്‍ഡ്യയുടെ അവസാന പ്രതീക്ഷയായിരുന്ന സമീര്‍ വര്‍മ ക്വാര്‍ട്ടറില്‍ ഇന്‍ഡൊനീഷ്യയുടെ ടോമി സുഗാറിറ്റോയോട് പരാജയപ്പെട്ടു.
പുരുഷന്മാരുടെ സിംഗിള്‍സ് ക്വാര്‍ട്ടര്‍ ഫൈനലില്‍ സമീറിനു മത്സരം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. സുഗാറിറ്റോ ആദ്യ സെറ്റ് 21-17 ന് സ്വന്തമാക്കിയിരുന്നു. രണ്ടാം സെറ്റില്‍ സമീറിനു പരിക്കുപറ്റിയതോടെ പിന്മാറുകയായിരുന്നു.
പി വി സിന്ധു,കിഡംബി ശ്രീകാന്ത് തുടങ്ങിയവര്‍ നേരത്തേ തന്നെ പുറത്തായിരുന്നു.