samsang galaxy introduce j max tab

ജെ പരമ്പരയില്‍ സ്മാര്‍ട്ട്‌ഫോണും ടാബ്ലറ്റുമിറക്കി മികവുതെളിയിക്കുകയാണ് സാംസങ്. സവിശേഷതകളും വിലക്കുറവുമുള്ള ഫോണുകളും ടാബുകളും ഏറെയുള്ളതിനാല്‍ സാംസങ്ങിന് പിടിച്ചുനില്‍ക്കാന്‍ അടവുകള്‍ ഏറെ കാട്ടേണ്ടതുണ്ട്. ഗ്യാലക്‌സി ജെ 2 (2016) സ്മാര്‍ട്ട്‌ഫോണിനൊപ്പം ഗ്യാലക്‌സി ജെ മാക്‌സ് ടാബാണ് അവതരിപ്പിച്ചിരിക്കുന്നത്.

ഗ്യാലക്‌സി ജെ മാക്‌സ് ടാബ്
13,400 രൂപ വിലയുള്ള ജെ മാക്‌സ് ടാബ് ജൂലൈ 27ന് വിപണിയിലത്തെും. 50 ശതമാനം ഫോര്‍ജി ഡാറ്റ ലാഭിക്കാന്‍ അള്‍ട്ര ഡാറ്റ സേവിങ് മോഡ് ഈ ടാബിലുണ്ട്. വീഡിയോ സ്ട്രീമിങ് സേവനമായ വുക്‌ളിപ് (Vuclip) ഒരുവര്‍ഷത്തേക്ക് സൗജന്യമാണ്. ബ്‌ളൂടൂത്ത് ഹെഡ്‌സെറ്റും കമ്പനി സൗജന്യമായി നല്‍കുന്നുണ്ട്. 1280×800 പിക്‌സല്‍ റസലൂഷനുള്ള ഏഴ് ഇഞ്ച് ഡിസ്പ്‌ളേയാണ് ടാബിന്. 1.5 ജിഗാഹെര്‍ട്‌സ് നാലുകോര്‍ പ്രോസസര്‍, 1.5 ജി.ബി റാം, 200 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, ഇരട്ട സിം, എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്‌സല്‍ മുന്‍കാമറ, വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, ജിപിഎസ്, ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന 4000 എംഎഎച്ച് ബാറ്ററി, കറുപ്പ്, സ്വര്‍ണം നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

ഗ്യാലക്‌സി ജെ 2
9,750 രൂപ വിലയുള്ള ഗ്യാലക്‌സി ജെ 2 ജൂലൈ 14 മുതല്‍ കടകളില്‍ ലഭിക്കും. കറുപ്പ്, സ്വര്‍ണം, സില്‍വര്‍ നിറങ്ങളിലാണ് ലഭിക്കുക. കമ്പനി സ്മാര്‍ട്ട് ഗ്‌ളോ എന്ന് വിളിക്കുന്ന, പിന്‍കാമറക്ക് ചുറ്റുമുള്ള എല്‍ഇഡി നോട്ടിഫിക്കേഷന്‍ ലൈറ്റാണ് പ്രധാന പ്രത്യേകത. കോണ്ടാക്ട്, ആപ്, ഫോണ്‍ ഉപയോഗം എന്നിവക്ക് അനുസരിച്ച് പല നിറങ്ങളില്‍ പ്രകാശിക്കുന്നതാണ് ഈ ലൈറ്റ്. ഓരോ അലര്‍ട്ടിനും ഇഷ്ടമുള്ള നിറം തെരഞ്ഞെടുക്കാം. പിന്‍കാമറ ഉപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ സെല്‍ഫി അസിസ്റ്റ് സംവിധാനമുണ്ട്. മുഖം കാമറ ഫ്രെയിമില്‍ കൃത്യമായാല്‍ എല്‍ഇഡി നോട്ടിഫിക്കേഷന്‍ ലൈറ്റ് പ്രകാശിക്കും. തനിയെ സെല്‍ഫി എടുക്കുകയും ചെയ്യും. ഫോണിന്റെ പ്രകടനം മെച്ചപ്പെടുത്താന്‍ ടര്‍ബോ സ്പീഡ് ടെക്‌നോളജിയുണ്ട്. ഈ സംവിധാനം വഴി പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന ആപ്പുകളുടെ പ്രവര്‍ത്തനം നിര്‍ത്തി റാം ശേഷി കൂട്ടും. നോട്ടിഫിക്കേഷനുകള്‍ വിഭാഗം തിരിച്ച് കാട്ടുന്ന സ്മാര്‍ട്ട് നോട്ടിഫയര്‍, പരിഷ്‌കരിച്ച ആപ് ട്രേ, അള്‍ട്രാ ഡാറ്റ സേവിങ്, വണ്ടിയോടിക്കുമ്പോള്‍ കോളുകള്‍ക്ക് തനിയെ മറുപടി നല്‍കുന്ന എസ് ബൈക്ക് മോഡ് എന്നിവയാണ് മറ്റ് പ്രത്യേകതകള്‍. 720×1280 പിക്‌സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് സൂപ്പര്‍ അമോലെഡ് ഡിസ്പ്‌ളേ, 1.5 ജിഗാഹെര്‍ട്‌സ് നാലുകോര്‍ പ്രോസസര്‍, 1.5 ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, ഇരട്ട സിം, എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, 2600 എംഎഎച്ച് ബാറ്ററി, ബ്‌ളൂടൂത്ത് 4.0, എജിപിഎസ്, വൈ ഫൈ എന്നിവയാണ് വിശേഷങ്ങള്‍.

Top