സോള്‍: ഡ്രൈവറില്ലാത്ത കാറുകളുമായി വാഹന നിര്‍മ്മാണ മേഖലയിലേക്ക് സാംസങിന്റെ പുതിയ ചുവടു വയ്പ്. ടെസ്റ്റ് ഡ്രൈവ് നടത്താന്‍ സാംസംഗ് ഇലക്ട്രോണിക്‌സ് കമ്പനി ലിമിറ്റഡിന് ദക്ഷിണ കൊറിയന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.
ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാണ കമ്പനിയുടെ കാറില്‍ ക്യാമറ, സെല്‍ഫ് ഡ്രൈവിങിനായുളള ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സോഫ്റ്റ് വെയര്‍ എന്നിങ്ങനെ സ്വന്തം വാഹനഘടകങ്ങള്‍ ഉള്‍പ്പെടുത്തിയാണ് സാംസങ് കാര്‍ രൂപപ്പെടുത്തിയിരിക്കുന്നത്.
ഏത് പ്രതികൂല സാഹചര്യങ്ങളിലും ഡ്രൈവിംഗ് സാധ്യമാകുന്ന സെല്‍ഫ്‌ഡ്രൈവിംഗ് അല്‍ഗോരിതവും ഓട്ടോണമസ് കാറുകള്‍ക്കുവേണ്ട പുതു തലമുറ വാഹന ഘടകങ്ങളും വികസിപ്പിക്കുന്നതിന് ഈ കാര്‍ ഉപയോഗപ്പെടുത്താനാണ് സാംസംഗ് ഇലക്ട്രോണിക്‌സിന്റെ തീരുമാനം.
എന്നാല്‍ കാര്‍ മാനുഫാക്ച്ചറിംഗ് ബിസ്സിനസ്സില്‍ പ്രവേശിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് റോയിട്ടേഴ്‌സിന് നല്‍കിയ വാര്‍ത്താക്കുറിപ്പില്‍ സാംസംഗ് ഇലക്ട്രോണിക്‌സ് അറിയിച്ചു.