സാംസങ്ങിന്റെ ഗ്യാലക്‌സി ഫോള്‍ഡ് ഫോണ്‍ റിപ്പെയറിങ് പ്രശ്‌നമാകുമെന്ന് റിപ്പോര്‍ട്ട്. സാംസങ്ങ് ഫോള്‍ഡ് തകരാറിലായാല്‍ നന്നാക്കുന്ന പണി അല്‍പം കഠിനമാണെന്നാണ് സാംമൊബൈല്‍ എന്ന ഒഫീഷ്യല്‍ സൈറ്റ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സാംസങ്ങ് തങ്ങളുടെ ടെക്‌നോളജി മാറ്റത്തിന് അനുസരിച്ച് വലിയ രീതിയില്‍ ആഗോള വ്യാപകമായി പരിശീലനവും മറ്റും നല്‍കുന്നുണ്ട്. എന്നാല്‍ ഇത് ഉപയോക്താവിലേക്ക് എത്താന്‍ കാലതാമസം എടുക്കുന്നതിനാല്‍ ഫോണിന്റെ റിപ്പെയറിംഗ് വലിയ പ്രതിസന്ധി നേരിടുമെന്നാണ് റിപ്പോര്‍ട്ട്.
അതേ സയമം സാംസങ്ങിന്റെ 7 ഇഞ്ചോളം വലിപ്പമുള്ള അകത്തെ വലിയ സ്‌ക്രീനില്‍ ഒട്ടിച്ചിരിക്കുന്ന സ്‌ക്രീന്‍ പ്രൊട്ടക്ഷനാണ് വില്ലന്‍ എന്നാണ് യുഎസ് ടുഡേ റിപ്പോര്‍ട്ട് ചെയ്യുന്നത്.ഫെബ്രുവരി 22നാണ് സാംസങ്ങ് തങ്ങളുടെ ഗ്യാലക്‌സി ഫോള്‍ഡ് അവതരിപ്പിച്ചത്. തങ്ങളുടെ ഫ്‌ലാഗ്ഷിപ്പ് മോഡല്‍ എസ്10 അവതരിപ്പിച്ച വേദിയില്‍ തന്നെയാണ് 4.6 ഇഞ്ചിന്റേയും 7.3 ഇഞ്ചിന്റേയും സ്‌ക്രീനുകളുമായി സാംസങ് ഗ്യാലക്സി ഫോള്‍ഡ് സാംസങ്ങ് അവതരിപ്പിച്ചത്.
ഗ്യാലക്സി പരമ്പരയുടെ പത്താം വാര്‍ഷികത്തില്‍ സാന്‍ ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രഹാം ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങിലാണ് പുതിയ ഫോണിന്റെ അവതരണം. മെയ് മാസത്തില്‍ ഈ ഫോണ്‍ ഇന്ത്യയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ട്.