സാംസങ് ഫോള്‍ഡിങ് ഫോണ്‍;ജനുവരി 20ന് അവതരിപ്പിക്കും, ടീസര്‍ വീഡിയോ പുറത്ത്

സാംസങ്ങിന്റെ ഫോള്‍ഡിങ് ഫോണ്‍ ടീസര്‍ വീഡിയോ പുറത്ത് വിട്ടു. ഫോണ്‍ ജനുവരി 20ന് പുറത്തിറങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് ഫോണിന്റെ ടീസര്‍ സാംസങ്ങ് പുറത്തിറക്കിയിരിക്കുന്നത്.

കമ്പനിയുടെ സുപ്രധാന മോഡലായ ഗ്യാലക്സി എസ്10 ന് ഒപ്പമായിരിക്കും ഈ ഫോണ്‍ എത്തുക. മുന്‍പ് ആപ്പിള്‍ ഐഫോണുകള്‍ അവതരിപ്പിക്കാന്‍ ഉപയോഗിച്ചിരുന്ന സാന്‍ഫ്രാന്‍സിസ്‌കോയിലെ ബില്‍ ഗ്രയാം ഓഡിറ്റോറിയത്തില്‍ ഫെബ്രുവരി 20ന് സാംസങ്ങ് ഗ്യാലക്‌സി ഫോണിന്റെ പത്താം വാര്‍ഷികത്തില്‍ പുതിയ ഫോണുകള്‍ അവതരിപ്പിക്കും.

Top