സാംസങ് ഗാലക്‌സി എ01 കോര്‍ സ്മാര്‍ട്‌ഫോണ്‍ വിപണിയിലെത്തി

സാംസങിന്റെ ഏറ്റവും പുതിയ സ്മാര്‍ട്ട്ഫോണ്‍ സാംസങ് ഗാലക്‌സി എ01 കോര്‍ വിപണിയില്‍ അവതരിപ്പിച്ചു. ജൂലൈ 24 മുതല്‍ ഫോണ്‍ വില്‍പ്പനയ്ക്കെത്തും. സാംസങ് ഗാലക്സി എ 01 കോര്‍ നീല, കറുപ്പ്, ചുവപ്പ് എന്നിങ്ങനെ മൂന്ന് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാകും.

എച്ച്ഡി പ്ല്‌സ് ഡിസ്‌പ്ലേ റെസല്യൂഷനും 18.5:9 വീക്ഷണാനുപാതവുമുള്ള 5.3 ഇഞ്ച് പിഎല്‍എസ് ഡിസ്പ്ലേ പാനലാണ് ഗാലക്സി എ 01 കോര്‍ സവിശേഷതകളില്‍ വരുന്നത്. സ്‌ക്രീനിന്റെ മുകളിലും താഴെയുമായി കട്ടിയുള്ള ബെസലുകളും ലഭിക്കുന്നു.

32 ജിബി വരെ ഇന്റേണല്‍ സ്റ്റോറേജും 1 ജിബി റാമും ഉള്ള മീഡിയടെക് എംടി 6739 SoCയില്‍ സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിക്കും. 16 ജിബി ഓപ്ഷനും 32 ജിബി ഓപ്ഷനും ഉള്‍പ്പെടെ രണ്ട് സ്റ്റോറേജ് വാരിയന്റുകളിലാണ് ഫോണ്‍ ലഭ്യമാകുക.

എല്‍ഇഡി ഫ്‌ളാഷ് യൂണിറ്റിനൊപ്പം 8 മെഗാപിക്‌സല്‍ ക്യാമറയും സാംസങ് ഉള്‍പ്പെടുത്തുന്നു. സെല്‍ഫികള്‍ക്കായി 5 മെഗാപിക്‌സല്‍ സെന്‍സര്‍ വരുന്നു. സ്മാര്‍ട്ട്ഫോണ്‍ പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ആന്‍ഡ്രോയിഡ് 10 ഗോ പതിപ്പായിരിക്കും ഇതില്‍ വന്നിരിക്കുന്നത്.

സാംസങ് ഗാലക്സി എ 01 കോറില്‍ 3,000 എംഎഎച്ച് ബാറ്ററിയും ലഭിക്കും. 3.5 എംഎം ഓഡിയോ സോക്കറ്റിനൊപ്പം ഹൈബ്രിഡ് സിം സ്ലോട്ടും മറ്റ് സവിശേഷതകളാണ്. ഡ്യുവല്‍ സിം 4 ജി സപ്പോര്‍ട്ട്, ഹൈബ്രിഡ് സിം സ്ലോട്ട്, ഹെഡ്‌ഫോണ്‍ ജാക്ക്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ് എന്നിവയാണ് മറ്റ് കണക്റ്റിവിറ്റി ഓപ്ഷനുകള്‍.

Top