ട്രിപ്പിള്‍ റിയര്‍ ക്യാമറ സംവിധാനത്തോടെ ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗ്യാലക്സി എ 20എസ് സ്മാര്‍ട് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു.3ജിബി, 4ജിബി എന്നീ രണ്ട് വേരിയന്റുകളിലാണ് ഫോണ്‍ എത്തിയിരിക്കുന്നത്. 3 ജിബി റാമും 32 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 11,999 രൂപയാണ് വില. 4 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുള്ള മോഡലിന് 13,999 രൂപയുമാണ്. സ്റ്റോറേജ് വിപുലീകരണത്തിനായി 512 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ട്രിപ്പിള്‍ കാര്‍ഡ് സ്ലോട്ടാണ് ഫോണിന്റെ സവിശേഷത.

6.5 ഇഞ്ച് എച്ച്ഡി + ഇന്‍ഫിനിറ്റി-വി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഡ്യുവല്‍ സിം (നാനോ) ഉപയോഗിക്കാന്‍ കഴിയുന്ന സാംസങ് ഗ്യാലക്സി എ 20 എസില്‍ ആന്‍ഡ്രോയിഡ് 9 പൈ ആണ് ഒഎസ്.

3 മെഗാപിക്‌സല്‍ പ്രധാന ക്യാമറ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് സാംസങ് ഗ്യാലക്സി എ 20 എസിന്റെ സവിശേഷത.. ഗ്യാലക്സി എ 20 കളിലെ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ 4ജി എല്‍ടിഇ, ബ്ലൂടൂത്ത് 4.2, വൈ-ഫൈ 802.11 ബി / ജി / എന്‍, വൈ-ഫൈ ഡയറക്റ്റ്, ജിപിഎസ്, ഗ്ലോനാസ്, ബീഡൗ, ഗലീലിയോ എന്നിവ ഉള്‍പ്പെടുന്നു. ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000എംഎഎച്ചാണ്.

Top