സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍

സാംസങ്ങ് ഗ്യാലക്‌സി A7 (2018) ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ആദ്യ മൂന്ന് സെന്‍സറുകള്‍ ഉള്ള ക്യാമറ എന്നതാണ് ഫോണിന്റെ ഏറ്റവും ഏടുത്തു പറയാവുന്ന സവിശേഷത. ബ്ലൂ, ബ്ലാക്ക്, ഗോള്‍ഡ്, പിങ്ക് എന്നീ നിറങ്ങളില്‍ ഫോണിന്റെ വരവ്. രണ്ടു മെമ്മറി വേര്‍ഷനുകളാണ് ഫോണില്‍ ഒരുക്കിയിരിക്കുന്നത്. ഇതില്‍ ആദ്യത്തെ 4 ജിബി റാം 64 ജിബി മെമ്മറി മോഡലിന് 23,990 രൂപയും രണ്ടാമത്തെ 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 28,990 രൂപയുമാണ് വില വരുന്നത്. സാംസങ് Opera House വഴി സെപ്റ്റംബര്‍ 27നും 28നും ലഭ്യമാകും.

സാംസങ്ങ് ഗ്യാലക്‌സി A7 (2018)ന് 6 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലേയാണ്. 1080×1220 പിക്‌സല്‍ റസൊല്യൂഷനും ഫോണിലുണ്ട്. സാംസങ്ങിന്റെ ആദ്യത്തെ ട്രിപ്പിള്‍ റിയര്‍ ക്യാമറ ഫോണാണ് ഗ്യാലക്‌സി A7 (2018). f/1.7 അപ്പര്‍ച്ചറോടു കൂടിയ 24എംപി പ്രധാന സെന്‍സറും 120 ഡിഗ്രി അള്‍ട്രാ വൈഡ് ലെന്‍സുളള സെക്കന്‍ഡറി സെന്‍സറും മൂന്നാമത്തെ സെന്‍സര്‍ 5എംപിയുമാണ്. കൂടാതെ കുറഞ്ഞ വെളിച്ചത്തിലും മികച്ച ഫലങ്ങള്‍ നല്‍കാനായി 24എംപി മുന്‍ ക്യാമറയും നല്‍കിയിട്ടുണ്ട്.

ആന്‍ഡ്രോയിഡ് 8.0 ഓറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഫോണ്‍ റണ്‍ ചെയ്യുന്നത്. 2.2GHz ഒക്ടാകോര്‍ പ്രോസസറാണ് ഫോണില്‍. ഈ ഡ്യുവല്‍ സിം സ്മാര്‍ട്ട്‌ഫോണിന് 4ജിബി റാം/64ജിബി സ്‌റ്റോറേജ്, 6ജിബി റാം/128ജിബി സ്‌റ്റോറേജ് എന്നിവയുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256ജിബി വരെ സ്‌റ്റോറേജ് വര്‍ദ്ധിപ്പിക്കാം.

Top