സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗാലക്സി എ 71 ഇന്ത്യയില്‍ അവതരിപ്പിച്ചു

സാംസങ്ങിന്റെ പുതിയ ഹാന്‍ഡ്‌സെറ്റ് ഗാലക്സി എ 71 ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇത് വിപണിയിലെ സാംസങ്ങിന്റെ ഏറ്റവും പുതിയ എ-സീരീസ് സ്മാര്‍ട് ഫോണാണ്. ഗാലക്സി എ 51 പുറത്തിറങ്ങി ആഴ്ചകള്‍ കഴിഞ്ഞാണ് പുതിയ ഹാന്‍ഡ്‌സെറ്റും പുറത്തിറക്കിയത്. സാംസങ്ങിന്റെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റില്‍ വലിയ ഇന്‍ഫിനിറ്റി ഒ ഡിസ്പ്ലേയും 64 മെഗാപിക്‌സല്‍ ക്വാഡ് ക്യാമറയും ഉള്‍പ്പെടുന്നതാണ്. ഗാലക്സി എ 71 ല്‍ നിരവധി പുതുമയുള്ള ഫീച്ചറുകളുണ്ട്. ഫുള്‍ എച്ച്ഡി + റെസല്യൂഷന്‍ ശേഷിയുള്ള 6.7 ഇഞ്ച് ഇന്‍ഫിനിറ്റി-ഒ സൂപ്പര്‍ അമോലെഡ് ഡിസ്പ്ലേയുമായാണ് ഗാലക്സി എ 71 വരുന്നത്.

ഗാലക്സി എ 71ല്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 730 ഒക്ടാ കോര്‍ ചിപ്സെറ്റുണ്ട്. ഈ സീരീസ് ഹാന്‍ഡ്‌ഫോണില്‍ 8 ജിബി റാമുണ്ട്. 128 ജിബിയാണ് സ്റ്റോറേജ് ശേഷി. കുറഞ്ഞ ലൈറ്റ് ഫൊട്ടോഗ്രഫിക്ക് ഗാലക്സി എ 71 ല്‍ 64 മെഗാപിക്‌സല്‍ ലെന്‍സുണ്ട് ( എഫ്/1.8 അപ്പര്‍ച്ചര്‍ ). ഈ ലെന്‍സിനടുത്തുള്ളത് 12 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ലെന്‍സാണ്. ഇത് 123 ഡിഗ്രി കാഴ്ച ഫീല്‍ഡ് വാഗ്ദാനം ചെയ്യുന്നു. മൊഡ്യൂളില്‍ 5 മെഗാപിക്‌സല്‍ മാക്രോ ക്യാമറയും 5 മെഗാപിക്‌സല്‍ ഡെപ്ത് ക്യാമറയും ഉണ്ട്. മറ്റ് ഫീച്ചറുകള്‍ക്കൊപ്പം സ്ലോ മോഷന്‍ വിഡിയോകളും ഷൂട്ട് ചെയ്യാന്‍ സാധിക്കും.സെല്‍ഫികള്‍ക്കായി 32 മെഗാപിക്‌സല്‍ ലെന്‍സുള്ള ക്യാമറയാണ് ഗാലക്‌സി എ71 ല്‍ സാംസങ് ഒരുക്കിയിരിക്കുന്നത്. 25ണ വരെ ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 4500 എംഎഎച്ച് ബാറ്ററിയുമുണ്ട്. ആന്‍ഡ്രോയിഡ് 10 അടിസ്ഥാനമാക്കിയുള്ള വണ്‍ യുഐ 2 ആണ് ഓപ്പറേറ്റിംഗ് സിസ്റ്റം

Top