വിപണി കീഴടക്കാൻ വരുന്നു സ്മാർട്ട്ഫോൺ ഗാലക്സി എ72 . 2021ന്റെ ആദ്യ പകുതിയിൽ തന്നെ ഈ സ്മാർട്ട്ഫോൺ ലോഞ്ച് ചെയ്യുമെന്നാണ് റിപ്പോർട്ട്. ഈ ഡിവൈസ് മിഡ് സെഗ്‌മെന്റിലുള്ള സ്മാർട്ട്ഫോണായിരിക്കും. പിൻഭാഗത്ത് മാത്രം അഞ്ച് ക്യാമറകളുമായാണ് സാംസങ് ഗാലക്‌സി എ72 സ്മാർട്ഫോൺ വരുന്നത്.
ഗാലക്‌സി 71 സ്മാർട്ട്ഫോണിന്റെ പിൻഗാമിയായിരിക്കും ഗാലക്‌സി എ72. സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോണിൽ പെന്റ-ക്യാമറ സെറ്റപ്പാണ് കമ്പനി നൽകിയിട്ടുള്ളതെന്നാണ് പുറത്തു വരുന്ന വിവരം. 64 മെഗാപിക്സൽ പ്രൈമറി ഷൂട്ടർ, 12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറ, 5 മെഗാപിക്സൽ മാക്രോ ക്യാമറ, ഒപ്റ്റിക്കൽ 3 എക്സ് സൂം ഉള്ള 8 മെഗാപിക്സൽ ടെലിഫോട്ടോ ക്യാമറ, 5 മെഗാപിക്സൽ ഡെപ്ത് സെൻസർ എന്നീ ക്യാമറകളായിരിക്കും ഡിവൈസിൽ ഉണ്ടാവുകയെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സാംസങ് ഗാലക്‌സി എ72 സ്മാർട്ട്ഫോണിൽ 32 മെഗാപിക്സൽ സെൽഫി ക്യാമറയായിരിക്കും ഉണ്ടാവുക. ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ (ഒഐഎസ്) ഉള്ള എ-സീരീസ് ഫോണുകളിൽ ഒന്നായിരിക്കും ഗാലക്സി എ72 എന്നാണ് നേരത്തെ പുറത്തു വന്ന വ്യക്തമാക്കുന്നത്. ഗാലക്സി എ72 സ്മാർട്ഫോൺ അടുത്ത വർഷം വിപണിയിലെത്തും