സാംസങിന്റെ ഗ്യാലക്‌സി എ സീരിസിലെ ഏറ്റവും പുതിയ സ്മാര്‍ട്ട് ഫോണ്‍ ഗ്യാലക്‌സി എ9 ഇന്ത്യയിലെത്തി. 32,490 രൂപയാണു വില.
ഉയര്‍ന്ന മെമ്മറി ശേഷി, മികച്ച പ്രൊസസര്‍, മെറ്റല്‍ ബോഡി തുടങ്ങിയവയാണു ഫോണിന്റെ പ്രധാന പ്രത്യേകതകള്‍. ഫോണിന്റെ സ്‌ക്രീന്‍ ഗ്ലാസും മെറ്റല്‍ ബോഡിയും ഒന്നിച്ചു ചേര്‍ത്തിരിക്കുന്നതു ഗ്യാലക്‌സി എ9ന് ആഢംബര മുഖം നല്‍കുന്നു.
ഗൊറില്ല ഗ്ലാസ് 4ല്‍ തീര്‍ത്തിരിക്കുന്ന ഫോണ്‍ ഫുള്‍ എച്ച്ഡിയിലാണു തെളിയുന്നത്. 5000 എംഎഎച്ച് ബാറ്ററിയാണ് എടുത്തു പറയത്തക്ക മറ്റൊരു സവിശേഷത. 4ജിബി റാമില്‍ എത്തുന്ന ഫോണില്‍ സ്‌നാപ്ഡ്രാഗന്‍ 64ബിറ്റ് ഒക്ടാകോര്‍ പ്രൊസസറാണുള്ളത്.
ഇതു ഡ്യുവല്‍ സിം ഫോണിനും 256 ജിബിവരെ ഉപയോഗിക്കാവുന്ന മൈക്രോ എസ്ഡി കാര്‍ഡിനും മികച്ച ഫ്‌ളെക്‌സിബിലിറ്റി നല്‍കുന്നു. 16 മെഗാ പിക്‌സല്‍ റിയര്‍ ക്യാമറയും 8 മെഗാ പിക്‌സല്‍ ഫ്രണ്ട് ക്യാമറയുമുള്ള ഫോണ്‍ ഗോള്‍ഡ്, ബ്ലാക്ക്, വൈറ്റ് നിറങ്ങളില്‍ ലഭിക്കും. 26 മുതല്‍ സ്റ്റോറുകളില്‍ വില്‍പ്പന ആരംഭിക്കും.