ഇന്റര്‍നെറ്റ് കണക്ഷന്‍ ഒരു തരത്തിലും സാധ്യമല്ലാത്ത ഗ്യാലക്‌സി J2 പ്രോ പുറത്തിറക്കാനൊരുങ്ങി സാംസങ്.
185 ഡോളറാണ് ഫോണിന് പ്രതീക്ഷിക്കുന്ന വില. ഇന്ത്യയില്‍ ഏകദേശം 12,000 രൂപയോളം വില വരും. വിദ്യാര്‍ഥികളെയും പ്രായമായവരെയും മാത്രം ലക്ഷ്യം വച്ചാണ് കമ്പനി ഗ്യാലക്‌സി j2 പ്രോ ഇറക്കുന്നത്.
ഗ്യാലക്‌സി J2 പ്രോ വാങ്ങി, ഡിഗ്രി പഠനത്തിനു ശേഷം ഒരു ഗ്യാലക്‌സി A സീരിസിലുള്ളതോ S സീരിസിലുള്ളതോ ആയ ഫോണ്‍ വാങ്ങുകയാണെങ്കില്‍ ഫോണിനു മുടക്കിയ മുഴുവന്‍ പൈസയും തിരികെ നല്‍കുമെന്നും സാംസങ് വാഗ്ദാനം ചെയ്യുന്നു.
സാംസങ് ഗ്യാലക്‌സി J2 പ്രോയ്ക്ക് 5ഇഞ്ച് ക്യുഎച്ച്ഡി സൂപ്പര്‍ അമോലെഡ് ഡിസ്‌പ്ലെയാണ് കമ്പനി നല്‍കിയിരിക്കുന്നത്. 1.4GHz ക്വാഡ്‌കോര്‍ പ്രൊസസറും 1.5 ജിബി റാമും 16GB സംഭരണശേഷിയും ഫോണിന് ഉണ്ട്. എല്‍ഇഡി ഫ്‌ളാഷുള്ള 8 മെഗാപിക്‌സല്‍ പിന്‍ ക്യാമറയും 5 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറയുമാണ് ഈ ഫോണിന് നല്‍കിയിരിക്കുന്നത്. 2600mAh ബാറ്ററിയാണ് ഫോണിനുള്ളത്.