സാംസങ് ഗ്യാലക്‌സി ജെ8 ജൂണ്‍ 28ന് ഇന്ത്യയിലെത്തും

j8

സാംസങ് ഗ്യാലക്‌സി ജെ8 ഫോണ്‍ ജൂണ്‍ 28ന് ഇന്ത്യന്‍ വിപണിയിലെത്തും. ജൂണ്‍ 20 മുതല്‍ ഫോണ്‍ വില്‍പ്പനയ്‌ക്കെത്തുമെന്നാണ് കമ്പനി മുമ്പ് അറിയിച്ചിരുന്നത്. 6 ഇഞ്ച് വലുപ്പമുളള എച്ച്ഡി പ്ലസ് സൂപ്പര്‍ എഎംഒഎല്‍ഇഡി സ്‌ക്രീന്‍ ആണ് ഫോണില്‍ കാണുക. ഇന്‍ഫിനിറ്റി ഡിസ്‌പ്ലേ അനുപാതം 18:5:9 ആകുന്നു. ഒക്ടാകോര്‍ സ്‌നാപ്ഡ്രാഗണ്‍ 450 ചിപ്‌സെറ്റാണ് ഫോണിന്റെ കരുത്ത്.

ഇതില്‍ റിയര്‍ ഡ്യുവല്‍ ക്യാമറ സെറ്റപ്പാണ് ഉള്ളത്. അതായത് 16എംപി+5എംപി പിന്‍ ക്യാമറകള്‍. സെല്‍ഫി ക്യാമറ 16എംപിയാണ്. 4ജിബി റാമുളള ഫോണില്‍ 256ജിബി ഇന്റേര്‍ണല്‍ മെമ്മറിയാണ്. എസ്ഡി കാര്‍ഡ് ഉപയോഗിച്ച് 256 ജിബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കാം. ഡ്യുവല്‍ സിം ഉപയോഗിക്കുന്ന ഗ്യാലക്‌സി ജെ8ന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആന്‍ഡ്രോയിഡ് ഓറിയോ ആണ്. കൂടാതെ ബാറ്ററി ശേഷി 3500എംഎഎച്ച് ആണ്. 18,000 രൂപയാണ് ഈ ഫോണിന്റെ വില.

ഏറ്റവും പുതിയ ഇന്ത്യന്‍ നിര്‍മ്മിത കണ്ടെത്തലായ ചാറ്റ് ഓവര്‍ വീഡിയോ സംവിധാനമാണ് ഫോണിന്റെ മറ്റൊരു പ്രത്യേകത. അതായത് ചാറ്റിംഗിനിടയിലും അനുസ്യൂതമായി വീഡിയോ കാണാന്‍ ഉപയോക്താക്കളെ സഹായിക്കുന്നു. മറ്റൊരു ഫീച്ചര്‍ സാംസങ്ങ് പേ ആണ്. ഏതെങ്കിലും ഒരു ഇഷ്ടപ്പെട്ട ഉത്പന്നം കാണുകയാണെങ്കില്‍ അതിന്റെ ഫോട്ടോ എടുത്താല്‍ മതി. ആ ഉത്പന്നത്തിന്റെ സമഗ്ര വിവരങ്ങളും ഏത് ഇകൊമേഴ്‌സ് സൈറ്റില്‍ നിന്നാണ് വാങ്ങാന്‍ സാധിക്കുന്നത് എന്നതടക്കമുളള വിവരങ്ങള്‍ ലഭിക്കും.

Top