സാംസങ് ഗാലക്‌സ് എം52 5ജി 8ജിബി റാം വേരിയന്റ് ഉടന്‍

സാംസങ് ഗാലക്സി എം52 5 ജി സ്മാര്‍ട്‌ഫോണ്‍ 8 ജിബി റാം വേരിയന്റ് ഉടന്‍ അവതരിപ്പിക്കും. 8 ജിബി റാമുമായി വരുന്ന സാംസങ് ഗാലക്സി എം52 5 ജി സ്മാര്‍ട്‌ഫോണ്‍ ഔട്ട്-ഓഫ്-ബോക്സ് ആന്‍ഡ്രോയിഡ് 11 ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കും. ഗാലക്സി എം52 5ജി 6.7 ഇഞ്ച് സൂപ്പര്‍ അമോലെഡ് ഇന്‍ഫിനിറ്റി-ഓ-ഡിസ്‌പ്ലേയുമായി വരുമെന്ന് സൂചിപ്പിക്കുന്നു. ഡിസ്‌പ്ലേ പാനലില്‍ കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 സുരക്ഷ ഉണ്ടായിരിക്കും. സാംസങ് 64 ജിബി/128 ജിബി സ്റ്റോറേജ് ഓപ്ഷനുകളില്‍ ഈ ഹാന്‍ഡ്സെറ്റ് പുറത്തിറക്കുമെന്ന് പറയുന്നു.

സാംസങ് ഗാലക്സി എം52 5 ജിയില്‍ ഒരു ട്രിപ്പിള്‍ ക്യാമറ സംവിധാനം ഉണ്ടായിരിക്കും. പിന്‍ഭാഗത്തായി വരുന്ന ക്യാമറ മൊഡ്യൂളില്‍ 64 എംപി പ്രൈമറി പ്രധാന ക്യാമറ, 12 എംപി അള്‍ട്രാ-വൈഡ് ആംഗിള്‍ ലെന്‍സ്, 5 എംപി ഡെപ്ത് ക്യാമറ എന്നിവ ഉള്‍പ്പെടുന്നു. മുന്‍വശത്ത്, 32 എംപി സെല്‍ഫി ക്യാമറയും ഉണ്ടാകും. 164x76x7 മില്ലിമീറ്റര്‍ അളവില്‍ വരുന്ന ഈ ഹാന്‍ഡ്സെറ്റിന് ഏകദേശം 175 ഗ്രാം ഭാരം വരും. മാത്രവുമല്ല, ഈ സ്മാര്‍ട്ട്ഫോണ്‍ 11 5 ജി ബാന്‍ഡുകള്‍ക്ക് സപ്പോര്‍ട്ട് ചെയ്യുന്നു. ഡ്യുവല്‍ സിം സപ്പോര്‍ട്ട്, വൈ-ഫൈ 802.11 ബി/ജി/എന്‍/എസി, ബ്ലൂടൂത്ത്, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റി ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു.

 

 

 

Top