samsung galaxy -NO 1 in market

2016 തുടക്കത്തിലെ സ്മാര്‍ട്‌ഫോണ്‍ വിപണിയെക്കുറിച്ച് കൗണ്ടര്‍പോയിന്റ് റിസേര്‍ച്ച് നടത്തിയ പഠനത്തില്‍ ഇന്ത്യയ്ക്ക് വന്‍കുതിപ്പ്. യുഎസിനെ പിന്തള്ളി ലോകത്തെ രണ്ടാമത്തെ സ്മാര്‍ട്‌ഫോണ്‍ വിപണിയായി മാറിയ ഇന്ത്യയില്‍ സാംസങ് തന്നെ ഒന്നാം സ്ഥാനത്തു തുടരുകയാണ്.

അതേസമയം, ഏതാനും മാസം മുന്‍പ് ബജറ്റ് നിര 4ജി ഫോണുകളുമായി വിപണിയിലെത്തിയ റിലയന്‍സ് ലൈഫ് സ്മാര്‍ട്‌ഫോണ്‍ കമ്പനിയാണ് ഏറ്റവുമധികം വളര്‍ച്ച നേടിയത്. ആകെ വിറ്റഴിഞ്ഞ ഫോണുകളില്‍ 29 ശതമാനവും സാംസങ് നിര്‍മിച്ചവയാണെങ്കില്‍ 7 ശതമാനമാണ് റിലയന്‍സ് ലൈഫിന്റെ പങ്ക്. ലെനോവോ, ഇന്റെക്‌സ്, ലാവ തുടങ്ങിയ ഇന്ത്യന്‍ കമ്പനികളും പട്ടികയിലുണ്ട്.

ആഗോളതലത്തിലും സാംസങ് തന്നെയാണ് ഒന്നാം സ്ഥാനത്ത്. 22.4 ശതമാനമാണ് സാംസങ്ങിന്റെ പങ്ക്. സാംസങ് ഗ്യാലക്‌സി ഫോണുകള്‍ വിപണിയില്‍ മുന്നിട്ടുനില്‍ക്കുന്നു. വില്‍പനയില്‍ വലിയ ഇടിവു നേരടുന്ന ആപ്പിളാകട്ടെ 14.9 ശതമാനവുമായി രണ്ടാം സ്ഥാനത്തും.

8.3 ശതമാനവുമായി ചൈനീസ് കമ്പനി ഹ്വാവേ മൂന്നാം സ്ഥാനത്തും 4.2 ശതമാനവുമായി ഷോമി നാലാം സ്ഥാനത്തും 3.9 ശതമാനവുമായി എല്‍ജിയും ഒപ്പോയും അഞ്ചാം സ്ഥാനത്തുമാണുള്ളത്.

Top