സാംസങ് ഗാലക്സി നോട്ട് 10 ലൈറ്റ് സ്മാര്‍ട്ഫോണിന്റെ വിലയില്‍ വന്‍ കിഴിവ്.ആറ് ജിബി റാം പതിപ്പിന് 41,000 രൂപയും എട്ട് ജിബി റാം പതിപ്പിന് 43,000 രൂപയുമായിരുന്നു പുറത്തിറക്കുമ്പോള്‍ ഫോണിന്റെ വില. ഇപ്പോള്‍ ഈ രണ്ട് പതിപ്പിന്റേയും വില 4000 രൂപ കുറഞ്ഞിരിക്കുകയാണ്. അതായത് ഫോണുകള്‍ യഥാക്രമം 37,999 രൂപയ്ക്കും 39,999 രൂപയ്ക്കും ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.
സിറ്റിബാങ്ക് കാര്‍ഡുകള്‍ ഉപയോഗിച്ച് ഫോണ്‍ വാങ്ങുന്ന തിരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് 5000 രൂപയുടെ കാഷ്ബാക്കും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതുവഴി ഫോണുകളുടെ വില 32,999 രൂപയിലേക്കും 34,999 രൂപയിലേക്കും കുറയും.
ഉപയോക്താക്കള്‍ക്കുള്ള ഇഎംഐ ഓപ്ഷനിലും സാംസങ് മാറ്റം വരുത്തിയിട്ടുണ്ട്. ഗാലക്സി നോട്ട് 10 ലൈറ്റ് വാങ്ങുന്നവര്‍ക്ക് ഒമ്പത് മാസത്തെ നോ കോസ്റ്റ് ഇഎംഐ ലഭിക്കും. രണ്ട് മാസത്തെ യൂട്യൂബ് പ്രീമിയം സബ്സ്ക്രിപ്ഷനും ഉണ്ടാവും. ഈ ഓഫറുകള്‍ ജൂണ്‍ 30 വരെയാണ് ലഭിക്കുക.
6.7 ഇഞ്ച് ഫുള്‍ എച്ച്ഡി എസ് അമോലെഡ് ഡിസ്പ്ലേയുള്ള ഫോണിന് ഓണ്‍ സ്ക്രീന്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, ഒക്ടാകോര്‍ പ്രൊസസര്‍, എന്നിവയുണ്ട്.
എട്ട് ജിബി റാം, 128 ജിബി ഇന്റേണല്‍ മെമ്മറിയും ഗാലക്സി നോട്ട് 10 ലൈറ്റിനുണ്ട്.
12 എംപി വൈഡ് ആംഗിള്‍, 12 എംപി അള്‍ട്രാ വൈഡ്, 12 എംപി ടെലിഫോട്ടോ ലെന്‍സ് എന്നിവയുള്‍പ്പെടുന്ന ട്രിപ്പിള്‍ ക്യാമറ സംവിധാവും 32 എംപിയുടെ സെല്‍ഫി ക്യാമറയും ഫോണിനുണ്ട്.
4500 എംഎഎച്ചാണ് ഫോണിന്റെ ബാറ്ററി കപ്പാസിറ്റി. അതിവേഗ ചാര്‍ജിങ് സൗകര്യമുണ്ട്.