സാംസഗ് ഗാലക്‌സി നോട്ട് 8 ഉടന്‍ തന്നെ വിപണിയിലേക്ക്. ആഗസ്ത് 23ന് ഫോണിന്റെ ലോഞ്ചിംഗ് ഉണ്ടാകുമെന്നാണ് കരുതുന്നത്.
മിഡ്‌നൈറ്റ് ബ്ലാക്ക്, ആര്‍ട്ടിക് സില്‍വര്‍, ഓര്‍ക്കിഡ് ഗ്രേ, വയലറ്റ്, കോറല്‍ ബ്ലൂ, ഡാര്‍ക്ക് ബ്ലൂ, ഡീപ് സീ ബ്ലൂ, പിങ്ക്, ഗോള്‍ഡ് തുടങ്ങിയ എട്ട് കളറുകളില്‍ ഗാലക്‌സി നോട്ട് 8 ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
6.3 ഇഞ്ച് ക്യുഎച്ച്ഡി 1440p ഇന്‍ഫിനിറ്റി ഡിസ്‌പ്ലേയും, കൂടാതെ Exynos 8895 SoC അല്ലെങ്കില്‍ ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 835 SoC ഉള്‍പ്പെടുത്തിയിട്ടുണ്ട്.
12 എംപി ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പിലും ഒരു ഡ്യുവല്‍ പിക്‌സല്‍ ഓട്ടോ ഫോക്കസ്, എഫ് / 1.7 അപ്പെര്‍ച്ചര്‍ എന്നിവയും, എഫ് / 2.4 അപ്പെര്‍ച്ചര്‍, 2x ഓപ്ടിക്കല്‍ സൂം എന്നിവയുമുള്ള ടെലിഫോട്ടോ ലെന്‍സും ഉണ്ട് .
റിയര്‍ ക്യാമറ സെന്‍സറുകളും ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷനും ഉള്‍പ്പെടുത്തിയിട്ടുള്ള ഗാലക്‌സി നോട്ട് 8ന് 64 ജിബി സ്റ്റോറേജും, 256 ജിബി, 6 ജിബി റാം എന്നിവയുമുണ്ട് .