സാംസങ് ഗാലക്‌സി നോട്ട് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു; ആഗസ്റ്റ് 24ന് വില്‍പ്പനയാരംഭിക്കും

സാംസങ് ഗാലക്‌സി നോട്ട് 9 ഇന്ത്യയില്‍ അവതരിപ്പിച്ചു. 6 ജിബി റാം 128 ജിബി മെമ്മറി മോഡലിന് 67,900 രൂപയും 8 ജിബി റാം 512 ജിബി മെമ്മറി മോഡലിന് 84,900 രൂപയുമായിരിക്കും വില വരുക. പ്രമുഖ ഓണ്‍ലൈന്‍ വെബ്‌സൈറ്റുകള്‍ വഴിയും ഓഫ്‌ലൈന്‍ സ്റ്റോറുകള്‍ വഴിയും ഫോണ്‍ ലഭ്യമാകും. ആഗസ്റ്റ് 24 മുതല്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കും.

എച്ച്ഡിഎഫ്‌സി കാര്‍ഡ് വഴിയുള്ള ഇടപാടുകള്‍ക്ക് 6000 രൂപയുടെ ക്യാഷ്ബാക്ക്, പ്രീ ഓര്‍ഡര്‍ ചെയ്തവര്‍ക്ക് 22,900 രൂപ വിലയുള്ള സാംസങ് ഗിയര്‍ സ്‌പോട്ട് 4,999 രൂപക്ക് ലഭിക്കുന്ന ഓഫര്‍, 6,000 രൂപ വരെ എക്‌സ്‌ചേഞ്ച് ഓഫര്‍ തുടങ്ങി ഒരുപിടി ഓഫറുകള്‍ നല്‍കുന്നുണ്ട്.

8 ജിബി, 6 ജിബി റാം ഓപ്ഷനുകള്‍, 128 ജിബി, 512 ജിബി മെമ്മറി ഓപ്ഷനുകള്‍, ഇരട്ട ക്യാമറ സെറ്റപ്പ്, എന്നിവയും ഉണ്ട്. 4000 എംഎഎച്ചാണ് ബാറ്ററി.
ഫോണിലെ ഡിസ്‌പ്ലെയുടെ കാര്യത്തില്‍ 6.4 ഇഞ്ച് QHD+ സൂപ്പര്‍ AMOLED ഡിസ്‌പ്ലേ ആണ്.

Top