സാംസങ് ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 9ന് അവതരിപ്പിക്കും. എന്നാല്‍ ഇന്ത്യയില്‍ ഗ്യാലക്‌സി നോട്ട് 9 ആഗസ്റ്റ് 19 മുതല്‍ മുന്‍കൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. സെപ്റ്റംബര്‍ ആദ്യവാരത്തിലാണ് ഇന്ത്യയില്‍ ഫോണ്‍ വില്‍പ്പനയാരംഭിക്കുക.
72,990 രൂപയാണ് ഫോണിന്റെ ഏകദേശ വില. എസ്‌പെന്‍ സവിശേഷതയാണ് സാംസങ് നോട്ട് 9ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സ്പീക്കര്‍, ബ്ലൂടൂത്ത് സപ്പോര്‍ട്ട്, മൈക്രോഫോണ്‍ എന്നിവയെല്ലാം എസ്‌പെന്നില്‍ ലഭിക്കും. ഫിംഗര്‍പ്രിന്റ് സെന്‍സറും ഫോണിലുണ്ട്.
19.2:9 അനുപാതത്തില്‍ 6.3 ഇഞ്ചോടു കൂടിയ അമോലെഡ് ഡിസ്‌പ്ലേയാണ് ഗ്യാലക്‌സി നോട്ട് 9ന്റേത്. ഡ്യുവല്‍ റിയര്‍ ക്യാമറകളോടു കൂടിയ ഫോണിന്റെ ഫ്രണ്ട് ക്യാമറ 8എംപിയാണ്. 6 ജിബി റാം 64 ജിബി ഇന്റേണല്‍ സ്റ്റോറേജും ഫോണിലുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് സ്‌പേസ് വര്‍ധിപ്പിക്കാവുന്നതാണ്. 4,000 എംഎഎച്ചാണ് ബാറ്ററി.