എസ് പെന്‍ സവിശേഷതയുള്ള സാംസങ് ഗ്യാലക്‌സി നോട്ട് 9ന്റെ സവിശേഷതകള്‍ നോക്കാം

സാംസങ് ഗ്യാലക്‌സി നോട്ട് 9 ഇന്ന് അവതരിപ്പിക്കും. 6.4 ഇഞ്ചോടു കൂടിയ 2k റെസൊല്യൂഷന്‍ സമോലെഡ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. നീല, കറുപ്പ്, പര്‍പ്പിള്‍ നിറങ്ങളിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 845 പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 6 ജിബി റാം 128 ജിബി സ്റ്റോറേജ്, 8 ജിബി റാം 512 ജിബി സ്‌റ്റോറേജ് എന്നിവയാണ് സ്‌റ്റോറേജ് വാരിയന്റുകള്‍. 1 ടിബി വരെ സ്‌റ്റോറേജ് വര്‍ധിപ്പിക്കുകയും ചെയ്യാം.

f/1.5, f/2.4 അപേര്‍ച്ചറില്‍ 12എംപി+12എംപി റിയര്‍ ക്യാമറയാണുള്ളത്. 8 എംപി ഫ്രണ്ട് ക്യാമറയാണ്. 3ഡി ഫേസ് സ്‌കാനിങ്, ഐറിസ് സ്‌കാനിങ് എന്നീ സൗകര്യങ്ങളും ഫോണില്‍ സജ്ജീകരിച്ചിട്ടുണ്ട്. 4,000 എംഎഎച്ച് ആണ് ബാറ്ററി. റിമോര്‍ട്ട് കണ്‍ട്രോള്‍ ഉപയോഗിച്ചാണ് എസ് പെന്‍ പ്രവര്‍ത്തിക്കുന്നത്. ബ്ലൂടൂത്ത് കണക്ടിവിറ്റിയും ഫോണിലുണ്ട്.

Top