സാംസങ് ഗാലക്‌സി നോട്ട് 10+ സ്റ്റാര്‍ വാര്‍സ്; പ്രത്യേക പതിപ്പ് അവതരിപ്പിച്ചു

പ്രത്യേക പതിപ്പോടുകൂടിയ സാംസങ് ഗാലക്‌സി നോട്ട് 10+ സ്റ്റാര്‍ വാര്‍സ് അവതരിപ്പിച്ചു. ഈ പുതിയ പതിപ്പ് അമേരിക്കയിലാണ് അവതരിപ്പിച്ചത്.

സ്മാര്‍ട് ഫോണ്‍ ഡിസംബര്‍ 10 മുതല്‍ വിപണികളില്‍ ലഭ്യമാകുമെന്ന് സാംസങ് വ്യക്തമാക്കി. ആമസോണില്‍ 1,299.99 ഡോളറിന് (ഏകദേശം 93,500 രൂപ) ലഭ്യമാകും, ബെസ്റ്റ് ബൈ സ്റ്റോറുകള്‍, മൈക്രോസോഫ്റ്റ് സ്റ്റോറുകള്‍, സാംസങ്.കോം, യുഎസിലെ സാംസങ് എക്‌സ്പീരിയന്‍സ് സ്റ്റോറുകള്‍ എന്നിവയില്‍ ഡിസംബര്‍ 13 മുതല്‍ ലഭ്യമാകുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

‘സാംസങ് ഗാലക്സി നോട്ട് 10+ സ്റ്റാര്‍ വാര്‍സ് സ്പെഷ്യല്‍ എഡിഷനില്‍’ വാള്‍പേപ്പറുകള്‍, ഐക്കണുകള്‍, ആനിമേഷനുകള്‍, ശബ്ദങ്ങള്‍ എന്നിവ പോലുള്ള ഡിജിറ്റല്‍ സവിശേഷതകളും അവതരിപ്പിച്ചു. പ്രത്യേകമായി രൂപകല്‍പ്പന ചെയ്ത ഒരു കേസ്, ഒരു മെറ്റല്‍ ബാഡ്ജ്, ഒരു എസ് പെന്‍, ഗാലക്‌സി ബഡ്‌സ് എന്നിവയും ഈ സ്മാര്‍ട്‌ഫോണിനൊടപ്പം കമ്പനി ലഭ്യമാക്കുന്നുണ്ട്.

Top