സാംസങ് ഗാലക്‌സി എസ്10 എത്തുന്നത് സെറാമിക് ബ്ലാക് ഓപ്ഷനില്‍

സാംസങ് ഗാലക്‌സി എസ്10 അവതരിപ്പിക്കുന്നത് സെറാമിക് ബ്ലാക് ഓപ്ഷനിലെന്ന് റിപ്പോര്‍ട്ട്. ബ്ലാക്ക്, വൈറ്റ് എന്നീ കളര്‍ വാരിയന്റുകളിലാകും ഫോണ്‍ അവതരിപ്പിക്കുന്നത്. 6.7 ഇഞ്ച് ഡിസ്‌പ്ലേ ഫോണിനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.

ആറ് ക്യാമറകള്‍ ഫോണിനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ബാക്ക് വശത്ത് നാലും ഫ്രണ്ടില്‍ രണ്ടും ക്യാമറകളാണ് ഉള്ളത്. 5ജി സപ്പോര്‍ട്ടും ഉണ്ടാകും. 3ഡി സ്‌കാനറും ഫോണിലുണ്ടാകും. 3D സ്‌കാനറിന് പുറമെ ഇന്‍ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സറും ഗാലക്സി S10ല്‍ ഉണ്ടാകുമെന്നാണ് വിവരം. ഡിസ്പ്ലേയ്ക്ക് അടിയിലായിരിക്കും ഈ സെന്‍സറിന്റെ സ്ഥാനം.

Top