ക്യാമാറയില്‍ പുതിയ ആകര്‍ഷണങ്ങളുമായി സാംസങ് ഗ്യാലക്സി എസ്-11 സ്മാര്‍ട്ട് ഫോണ്‍ വരുന്നു. 108 എംപി സെന്‍സറായിരിക്കും ക്യാമറയില്‍ ഉണ്ടാകുക എന്നാണ് സൂചന. സ്മാര്‍ട്ട് ഫോണ്‍ അടുത്ത ഫെബ്രുവരിയിലായിരുക്കും വിപണിയിലെത്തുന്നത്.
ഗൂഗിള്‍, ആപ്പിള്‍ എന്നിവയോടു മത്സരിക്കാനായി നിലവാരമുള്ള ലെന്‍സുകളും കംപ്യൂട്ടേഷണല്‍ ഫോട്ടോഗ്രാഫിയുമാണ് എസ്-11 നെ വ്യത്യസ്‍തമാക്കുന്നത്.
നേരത്തെ ഗ്യാലക്‌സി എസ്10 പുറത്തിറക്കിയത് 12 എംപി മെയിന്‍ സെന്‍സറും 12 എംപി ടെലിഫോട്ടോ ലെന്‍സും 16 എംപി വൈഡ് ആംഗിള്‍ ലെന്‍സുമായിരുന്നു. ഷവോമിയുടെ സിസി9 പ്രോ ആണ് 108 എംപി സെന്‍സറുമായി പുറത്തിറങ്ങുന്ന ആദ്യത്തെ സ്മാര്‍ട്ട് ഫോണ്‍.