പുതിയ എഐ സൗകര്യങ്ങളോടെ സാംസങ് ഗാലക്‌സി എസ് 24 സീരീസ് വിപണിയിലേക്ക്

പുത്തന്‍ എഐ സൗകര്യങ്ങളോടെ എസ്24 വിപണിയിലെത്തും. മൂന്ന് മോഡലുകള്‍ കമ്പനി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതില്‍ ഒരു സ്റ്റാന്റേര്‍ഡ് മോഡലും, പ്ലസ്, അള്‍ട്ര എന്നീ മോഡലുകളും ഉണ്ടാവും. ഇന്ത്യന്‍ വിപണിയില്‍ ഈ ഫോണുകള്‍ക്ക് എത്രയാണ് വിലയെന്നറിയാന്‍ അവതരണ പരിപാടി വരെ കാത്തിരിക്കണം. എന്നാല്‍ എസ് 24 സീരീസ് ഫോണുകളുടെ വിലയുമായി ബന്ധപ്പെട്ട സ്ഥിരീകരിക്കാത്ത ചില വിവരങ്ങള്‍ പുറത്തുവരുന്നുണ്ട്.

ഈ വിവരങ്ങള്‍ ശരിയെങ്കില്‍, സാംസങ് ഗാലക്സി എസ്24 പ്ലസ് മോഡലിന്റെ 12 ജിബി റാം 256 ജിബി പതിപ്പിന് 1,04,999 രൂപയ്ക്കും 1,05,999 രൂപയ്ക്കും ഇടയിലാവും വില. കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ ഗാലക്സി എസ് 23 പ്ലസ് മോഡലിന് 94,999 രൂപയായിരുന്നു വില. മുകളില്‍ പറഞ്ഞ വില ശരിയാണെങ്കില്‍ എസ് 24+ ന് 10000 രൂപയുടെ വര്‍ധനവാണ് ഇത്തവണ. അതുപോലെ, എസ് 24 അള്‍ട്രയുടെ വില 1,34,999 രൂപയോ 1,35,999 രൂപയോ ആയിരിക്കും എന്നാണ് കരുതുന്നത്. എസ് 23 അള്‍ട്ര പുറത്തിറങ്ങിയത് 1,24,999 രൂപയ്ക്കാണ്. ഇതിനും 10,000 രൂപയുടെ വര്‍ധനവുണ്ടാകുമെന്നാണ് ഇവ നല്‍കുന്ന സൂചന.

എന്നാല്‍ ഈ നിരക്കുകള്‍ ഔദ്യോഗികമായ വെളിപ്പെടുത്തല്‍ അല്ലാത്തതിനാല്‍ സ്ഥിരീകരിക്കാനാവില്ല. ചിലപ്പോള്‍ പഴയ നിരക്കില്‍ തന്നെ ഫോണുകള്‍ എത്തിക്കാനും സാധ്യതയുണ്ട്. ഗാലക്സി എസ് 23 മോഡല്‍ കഴിഞ്ഞ വര്‍ഷം പുറത്തിറക്കിയത് 74,999 രൂപയ്ക്കാണ്. ഈ വര്‍ഷത്തെ എസ് 24 സ്റ്റാന്റേര്‍ഡ് മോഡലിനും കഴിഞ്ഞ വര്‍ഷത്തെ നിരക്ക് തന്നെ തുടരാന്‍ സാധ്യതയുണ്ട്. എസ് 24 +, എസ് 24 അള്‍ട്ര മോഡലുകള്‍ക്കാവും വില വര്‍ധന. ഐഫോണ്‍ 15 സീരീസില്‍ ഈ രീതിയിലാണ് ആപ്പിള്‍ വില നിശ്ചയിച്ചത്. ശാസ്ത്ര സാങ്കേതിക വിദ്യാ രംഗത്തെ കൂടുതല്‍ വാര്‍ത്തകള്‍ ടെലഗ്രാം വഴി അറിയാം ഗ്രൂപ്പില്‍ അംഗമാവൂ… ക്ലിക്ക് ചെയ്യൂ: https://t.me/technews_mbi സാംസങ് ഗാലക്സി എസ് 24 സീരീസ് ജനുവരി 17 ന് പുറത്തിറക്കാനൊരുങ്ങുകയാണ് ഫോണിന് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വില കൂടിയേക്കുമെന്നും അല്ല, കുറയുകയാണ് ചെയ്യുക എന്നുമെല്ലാമുള്ള റിപ്പോര്‍ട്ടുകള്‍.

Top