രാജ്യത്തെ ഏറ്റവും വലിയ ടെലികോം സേവന ദാതാക്കളായ ഭാരതി എയര്‍ടെലിന്റെ (എയര്‍ടെല്‍) ഓണ്‍ലൈന്‍ സ്റ്റോറിലൂടെ ഉചിതമായ പേയ്‌മെന്റ് ഓപ്ഷനുകളില്‍ സാംസങിന്റെ എസ്9, എസ്9 പ്ലസ് ശ്രേണി സ്മാര്‍ട്ട്‌ഫോണുകള്‍ ലഭിക്കും. മിതമായ ഡൗണ്‍പേയ്‌മെന്റില്‍ പ്രതിമാസ തവണകളായി അടയ്ക്കാവുന്ന വായ്പാ സൗകര്യവുമുണ്ട്.
സാംസങ് ഗാലക്‌സി എസ്9 (64 ജിബി വേരിയന്റ്) എയര്‍ടെല്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ 9900 രൂപ ഡൗണ്‍പേയ്‌മെന്റില്‍ ലഭ്യമാണ്. ബാക്കി തുക 2499 രൂപയുടെ 24 മാസ ഗഡുക്കളായി അടച്ചാല്‍ മതി. മാസ തവണകള്‍ക്കൊപ്പം 80 ജിബി ഡാറ്റയുടെ (റോള്‍ ഓവര്‍ സൗകര്യത്തോടെ) പോസ്റ്റ് പെയ്ഡ് പ്ലാനും ലഭിക്കും. അണ്‍ലിമിറ്റഡ് കോളും ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈം മെമ്പര്‍ഷിപ്പ്, എയര്‍ടെല്‍ സെക്യൂര്‍, എയര്‍ടെല്‍ ടിവി, വിങ്ക് മ്യൂസിക്ക് എന്നിവയുടെ വരിക്കാരും ആകാം.
ഇന്ത്യയിലെ പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നെറ്റ്വര്‍ക്ക് എന്ന നിലയില്‍ സാംസങിന്റെ ഫ്ളാഗ്ഷിപ്പ് സ്മാര്‍ട്ട്‌ഫോണുകള്‍ ഓണ്‍ലൈന്‍ സ്റ്റോറില്‍ ലഭ്യമാക്കുന്നതിന്റെ ആവേശത്തിലാണ് എയര്‍ടെല്ലെന്നും ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ അടച്ചു തീര്‍ക്കാവുന്ന വായ്പകളാണ് ലഭ്യമാക്കുന്നതെന്നും ഈ അവസരം ഉപയോഗപ്പെടുത്തി സ്മാട്ട്‌ഫോണ്‍ അനുഭവം ആസ്വദിക്കാന്‍ ഉപഭോക്താക്കളെ ക്ഷണിക്കുകയാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ വാണി വെങ്കിടേഷ് പറഞ്ഞു.