ഗ്യാലക്സി എസ്​ 9 പതിപ്പ് വിപണിയിൽ അവതരിപ്പിക്കാൻ ഒരുങ്ങി സാംസങ്ങ്

സാംസങ് വിപണി കീഴടക്കാൻ വീണ്ടും ഒരുങ്ങുകയാണ്.

ഗ്യാലക്സി എസ്8ന്റെ മികച്ച വിജയത്തിന് ശേഷം ഗ്യാലക്​സി എസ്​9 വിപണിയില്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സാംസങ്ങ്.

2018 പകുതിയോടെ ഗ്യാലക്സി എസ്​ 9, എസ്​ 9 പ്ലസ്​ എന്നീ പതിപ്പുകള്‍ പുറത്തിറക്കാനാണ് കമ്പനികളുടെ പദ്ധതി.

ടെക്​നോളജി വെബ്​സൈറ്റുകള്‍ എസ്​ 9​​​​ന്‍റെ പ്രത്യേകതളെക്കുറിച്ച് സൂചനകള്‍ പുറത്ത്​ വിട്ടുതുടങ്ങി.

2018ല്‍ നടക്കുന്ന മൊബൈല്‍ വേള്‍ഡ്​ കോണ്‍ഗ്രസില്‍ എസ്​ 9നെ ആദ്യമായി അവതരിപ്പിക്കുമെന്നാണ്​ ലഭിക്കുന്ന വിവരം.

സാംസങ്ങി​​​​ന്റെ പുതിയ ഫ്ലാഗ്ഷിപ്പ് മോഡല്‍ ഫോണ്‍ 6 ജി.ബി റാമി​​​​ന്‍റെ കരുത്തോട്​ കൂടിയാവും വിപണിയില്‍​ എത്തുക.

സ്​നാപ്​ഡ്രാഗണ്‍ 845 ആയിരിക്കും പ്രൊസസര്‍. സ്​നാപ്​ഡ്രാഗണ്‍ 835 പ്രൊസസറാണ്​ എസ്​ 8ല്‍ സാംസങ്​ ഉപയോഗിച്ചിരുന്നത്​.

എക്​സിനോസ്​ പ്രൊസസറായിരിക്കും ഫോണിന്​ ഇന്ത്യന്‍ വിപണിയില്‍ കരുത്ത്​ പകരുക.

128 ജി.ബി, 256 ജി.ബി എന്നിങ്ങനെ രണ്ട്​ പതിപ്പിലായിരുക്കും ഫോണുകള്‍ വിപണയിലെത്തുക.

Top