ഗാലക്‌സി ടാബ് എയുടെ 2016 എഡിഷന്‍ സാംസങ്ങ് ഔദ്യോഗികമായി അവതരിപ്പിച്ചു. കമ്പനിയുടെ ഡച്ച് സൈറ്റിലാണ് വിലയെക്കുറിച്ച് സൂചനകളില്ലാതെ പുതിയ ഏഴിഞ്ച് ടാബ്‌ലെറ്റ് അവതരിപ്പിച്ചിട്ടുള്ളത്. വൈ-ഫൈ മാത്രമുള്ള ഈ മോഡലില്‍ സിം ഉപയോഗിക്കാനാവില്ല.
സവിശേഷതകള്‍ ഇങ്ങനെ: 7 ഇഞ്ച് ടിഎഫ്ടി ഡിസ്‌പ്ലേ, 1280 ഗുണം 800 പിക്‌സെല്‍ റെസല്യൂഷന്‍, 1.3 ജിഗാഹെര്‍ട്‌സ് ക്വാഡ്-കോര്‍ പ്രോസസര്‍, 1.5 ജിബി റാം, 8 ജിബി ഇന്റേണല്‍ സ്റ്റോറേജ് (200 ജിബി വരെ മൈക്രോ എസ്ഡി കാര്‍ഡ് വഴി), 5 എംപി റിയര്‍, 2 എംപി ഫ്രണ്ട് ക്യാമറകള്‍, ആന്‍ഡ്രോയ്ഡ് ലോലിപോപ്പ് ഒഎസ്.
ബ്ലൂടൂത്ത് 4.0, ഗ്ലോനാസ്, മൈക്രോ-യുഎസ്ബി എന്നിവയുള്ള ടാബിന് 283 ഗ്രാം ആണ് ഭാരം. എസ് പെന്‍ സപ്പോര്‍ട്ട് ഉണ്ടാകില്ല. 4000 എംഎഎച്ച് ആണ് ബാറ്ററി ശേഷി.
പുതിയ മോഡലിന്റെ വരവിനു മുന്നോടിയായി എഴിഞ്ച് ടാബ് ആയ ടാബ് 4-ന്റെ വില സാംസങ്ങ് അടുത്തയിടെ കുറച്ചിരുന്നു .