സാംസങ് ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വാരിയന്റ് ഉടന്‍ വിപണിയിലേക്കെത്തുമെന്ന് സൂചന. ഇവാന്‍ ബ്ലാസ് ആണ് ട്വിറ്ററിലൂടെ ഗാലക്‌സി സെഡ് ഫ്‌ളിപ് 5ജി വാരിയന്റിന്റെ വീഡിയോ പങ്കുവെച്ചത്. ഇപ്പോഴുളള മോഡലിലെ സാദ്യശ്യങ്ങള്‍ തന്നെയാണ് ഉള്ളതെങ്കിലും 5ജി കണക്ടിവിറ്റിയും കുറച്ചുകൂടി മെച്ചപ്പെട്ട പ്രൊസസറുമാണ് എടുത്തു പറയേണ്ടതായ പ്രത്യേകതകള്‍.
മുന്‍പ് സാംസങ് ഗാലക്‌സി ഫോണുകള്‍ വിപണിയില്‍ ഫലം കണ്ടതുകൊണ്ട് സെഡ് ഫ്‌ളിപ് അത്രമാത്രം ആവേശം തരുന്നതല്ല. എന്നാല്‍ ഉപയോക്താക്കള്‍ക്ക് കമ്പനി പുതിയൊരു ഓഫര്‍ തന്നെയാണ് ഒരുക്കുന്നത്.
ഒറിജിനല്‍ എല്‍റ്റിഇ വേര്‍ഷനില്‍ നിന്ന് അത്ര തന്നെ വ്യത്യസ്തമല്ല ഈ ഫോള്‍ഡബിള്‍ ഫോണ്‍. പുതിയ ബ്രോണ്‍സ് കളറിലാണ് ഫോണ്‍ അവതരിപ്പിച്ചിരിക്കുന്നത്. സ്‌നാപ്ഡ്രാഗണ്‍ 865 പ്ലസ് പ്രൊസസറിലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. കുറച്ചുകൂടി നീളമുള്ളതും കട്ടിയുള്ളതുകൂടിയാണ് സെഡ് ഫ്‌ളിപ് 5ജി. ക്യാമറ, ഡിസ്‌പ്ലേ, ബാറ്ററി വലുപ്പം എന്നിവയില്‍ വ്യത്യാസമില്ല. ഗാലക്‌സി സെഡ് ഫ്‌ളിപ് എല്‍റ്റിഇ വാരിയന്റിന് 1,08,999 രൂപയാണ് വില.