സാംസങ് ഫോണുകള്‍ക്ക് വന്‍ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നു. ഗാലക്സി സ്മാര്‍ട്‌ഫോണുകള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചതിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടാണ് സാംസങ് ഇപ്പോള്‍ സ്മാര്‍ട്‌ഫോണുകള്‍ക്ക് വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
എച്ച്ഡിഎഫ്‌സി ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങുന്നവര്‍ക്ക് വില കിഴിവുകളും ഇതിനുപുറമെ ക്യാഷ്ബാക്കും ലഭിക്കുന്നതാണ്. ബജറ്റ് സ്മാര്‍ട്‌ഫോണായ ഗാലക്സി എ സീരിസ് മുതല്‍ പ്രീമിയം സ്മാര്‍ട്‌ഫോണായ ഗാലക്സി S10 സീരിസ് വരെയുള്ള സ്മാര്‍ട്‌ഫോണുകള്‍ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 31 വരെയാണ് സാംസങ് ഗാലക്സി സ്മാര്‍ട്ട്‌ഫോണുകള്‍ക്ക് ക്യാഷ്ബാക്കും ഡിസ്‌കൗണ്ടും ലഭിക്കുക.
സാംസങ് ഗാലക്സി S10e, സാംസങ് ഗാലക്സി S10, സാംസങ് ഗാലക്സി S10 പ്ലസ്, സാംസങ് ഗാലക്സി A30s, സാംസങ് ഗാലക്സി A50s എന്നിവയ്ക്കാണ് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. സാംസങ് ഗാലക്സി S10e സ്മാര്‍ട്‌ഫോണിന് 8,000 രൂപ ഇന്‍സ്റ്റന്റ് ക്യാഷ്ബാക്കാണ് ലഭിക്കുക.
സാംസങ് ഗാലക്സി S10 സ്മാര്‍ട്‌ഫോണ്‍ വാങ്ങിക്കുമ്പോള്‍ 5,000 രൂപ ഇന്‍സ്റ്റന്റ് ആനുകൂല്യം ലഭിക്കും. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ ക്രെഡിറ്റ് കാര്‍ഡോ ഡെബിറ്റ് കാര്‍ഡോ ഉപയോഗിച്ചാണ് നിങ്ങള്‍ വാങ്ങുന്നതെങ്കില്‍ 6,000 രൂപയുടെ ക്യാഷ്ബാക്കുമുണ്ട്.
സാംസങ് ഗാലക്സി S10 സ്മാര്‍ട്‌ഫോണിന് സമാനമായ സവിശേഷതകളുള്ള സാംസങ് ഗാലക്സി S10 പ്ലസ് ഹാന്‍ഡ്സെറ്റിന് 4,000 രൂപയാണ് ഇന്‍സ്റ്റന്റ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്. എച്ച്ഡിഎഫ്‌സി കാര്‍ഡുകള്‍ക്ക് 6,000 രൂപയാണ് ക്യാഷ്ബാക്ക്. സാംസങ് ഗാലക്‌സി A30 ഹാന്‍ഡ്സെറ്റിന് 1000 രൂപയും A50-യ്ക്ക് 3000 രൂപയുമാണ് കുറച്ചിരിക്കുന്നത്. 16,999 രൂപ വിലയുണ്ടായിരുന്ന സാംസങ് ഗാലക്സി A30s ന് ഇപ്പോള്‍ 15,999 രൂപയാണ് വില. സാംസങ് ഗാലക്സി A50s 6 ജിബി + 128 ജിബി ഗാലക്സി A50s -ന് 21,999 രൂപയാണ് വില. അതേസമയം 4 ജിബി+ 128 ജിബി പതിപ്പിന് 19,999 രൂപയാണ് ഇപ്പോഴത്തെ വില.