സാംസങ് ഗാലക്സി എസ് 20 എഫ്ഇ 4 ജി സ്മാര്‍ട്‌ഫോണ്‍ ജര്‍മ്മനി, മലേഷ്യ, വിയറ്റ്‌നാം ഉള്‍പ്പെടെയുള്ള വിപണികളില്‍ അവതരിപ്പിച്ചു. ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 865 SoC പ്രോസസറാണ് സാംസങ് ഗാലക്സി സ്മാര്‍ട്ട് ഫോണിനുളളത്.
ഒറിജിനല്‍ ഗാലക്സി എസ് 20 എഫ്ഇ വേരിയന്റ് മോഡല്‍ നമ്പറായ എസ്എം-ജി 780 എഫില്‍ നിന്ന് അല്‍പം വ്യത്യസ്തമായ എസ്എം-ജി 780 ജി എന്ന മോഡല്‍ നമ്പറുമായാണ് ഈ ഹാന്‍ഡ്സെറ്റ് വിപണിയില്‍ വരുന്നത്. പഴയ മോഡലില്‍ വരുന്ന എക്സിനോസ് 990 ചിപ്പിന് പകരം ഈ പുതിയ മോഡലില്‍ ഒരു സ്നാപ്ഡ്രാഗണ്‍ SoC പ്രോസസറാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. ചിപ്പ്‌സെറ്റ് കൂടാതെ, പുതിയ സാംസങ് ഗാലക്സി എസ് 20 എഫ്ഇ 4 ജി കഴിഞ്ഞ വര്‍ഷം ഇന്ത്യയിലും വിവിധ ആഗോള വിപണികളിലും അവതരിപ്പിച്ച യഥാര്‍ത്ഥ മോഡലിന് സമാനമാണ് സാംസങ് ഗാലക്സിഎസ് 20 എഫ്ഇ 4 ജി സ്മാര്‍ട്ട് ഫോണും.