സാംസങ്ങിന്റെ ഫ്ലിപ്പ് ഫോണ്‍ ആയ സാംസങ്ങ് ഇസഡ് ഫ്ലിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. സാംസങിന്റെ രണ്ടാമത്തെ ഫോള്‍ഡബിള്‍ ഫോണാണ് ഗാലക്സി ഇസഡ് ഫ്‌ലിപ്.
ഇന്ത്യയില്‍ ഫോണിന്റെ പ്രീ-ഓര്‍ഡര്‍ ആരംഭിച്ചുകഴിഞ്ഞു. കറുപ്പ്, പര്‍പ്പിള്‍, ഗോള്‍ഡ് വര്‍ണ്ണങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും. 6.7 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡൈനാമിക്ക് എഎംഒഎല്‍ഇഡി ഡിസ്പ്ലേയാണ് ഫോണിനുള്ളത്. 2636*1080 പിക്സലാണ് ഈ ഫോണിന്റെ സ്‌ക്രീന്‍ റെസല്യൂഷന്‍.
സാംസങ് ഗാലക്സി ഇസഡ് ഫ്‌ലിപിന് ഇന്ത്യയില്‍ 1,09,999 രൂപയാണ് വില. 8 ജിബി റാം + 256 ജിബി സ്റ്റോറേജ് കോണ്‍ഫിഗറേഷനിലാണ് ഗാലക്സി ഇസഡ് ഫ്‌ലിപ് ലഭിക്കുക.
എഎംഒഎല്‍ഇഡി ഡിസ്പ്ലേ ഫോണിന്റെ ഡ്യൂവല്‍ റിയര്‍ ക്യാമറയ്ക്ക് അടുത്ത് നല്‍കിയിട്ടുണ്ട്. സെല്‍ഫി എടുക്കാനും, ഫോണ്‍ മടക്കിവയ്ക്കുന്ന സമയത്തും നോട്ടിഫിക്കേഷന്‍ സെന്ററായും, കോളര്‍ ഐഡിയായും ഒക്കെ ഈ ഡിസ്പ്ലേ പ്രവര്‍ത്തിക്കും. ഫോണ്‍ 3300 എംഎഎച്ച് ബാറ്ററി വാഗ്ദാനം ചെയ്യുന്നു.