സ്മാര്‍ട്ട് ഫോണ്‍ രംഗത്ത് ആദ്യ 64 മെഗാപിക്സല്‍ സ്മാര്‍ട്ഫോണ്‍ ക്യാമറയുമായി സാംസങ് എത്തുന്നു. സാമാര്‍ട്ട് ഫോണ്‍ വിപണിയിലെ ഏറ്റവും കൂടിയ റസലൂഷനിലുള്ള ക്യാമറ സെന്‍സറാണ് സാംസങിന്റേത്. സോണിയായിരുന്നു നിലവില്‍ ഉയര്‍ന്ന റസലൂഷനിലുള്ള ക്യാമറ സെന്‍സറുള്ള സ്മാര്‍ട്ട് ഫോണ്‍. 48 എംപി ഐഎംഎക്സ്586 സെന്‍സറായിരുന്നു സോണിയുടെ ക്യാമറ സെന്‍സര്‍.
64 മെഗാപിക്സല്‍ ഐഎസ്ഓ സെല്‍ ബ്രൈറ്റ് ജിഡബ്ല്യൂ1 നിര്‍മിച്ചിരിക്കുന്നത് പിക്സല്‍ മെര്‍ജിങ് ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈയ്ക് അല്‍ഗൊരിതവും ഉപയോഗിച്ചാണ്. വെളിച്ചം കുറഞ്ഞ അവസരത്തില്‍ 16 മെഗാപിക്സല്‍ ചിത്രങ്ങളും വെളിച്ചമുള്ള അവസരത്തില്‍ 64 മെഗാപിക്സല്‍ ചിത്രങ്ങളും എടുക്കാന്‍ ഈ ക്യാമറയിലൂടെ സാധിക്കും.
കൂടാതെ 100 ഡെസിബല്‍ വരെ റിയല്‍ ടൈം ഹൈ ഡൈനാമിക് റേഞ്ചും ഇതില്‍ ലഭ്യമാകും.സാധാരണ ക്യാമറയില്‍ 60 ഡെസിബല്‍ വരെ ഡൈനാമിക് റേഞ്ച് ആണ് ലഭിക്കുന്നത്.
തെളിഞ്ഞ അന്തരീക്ഷത്തില്‍ പ്രകാശം പരമാവധി ഉപയോഗപ്പെടുത്തുന്ന ഡ്യുവല്‍ കണ്‍വേര്‍ഷന്‍ ഗെയ്ന്‍ സംവിധാനം ജിഡബ്ല്യു1 സെന്‍സറിലുണ്ട്.
സാംസങ് 48 മെഗാപിക്സലിന്റെ മറ്റൊരു പുതിയ സെന്‍സറും ഉടന്‍ വിപണിയില്‍ എത്തിക്കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സെന്‍സര്‍ ടെട്രാസെല്‍ സാങ്കേതിക വിദ്യയും റീമൊസൈക് അല്‍ഗൊരിതവും ഉപയോഗിച്ചുള്ളതാണ്. ഇതില്‍ കുറഞ്ഞ പ്രകാശത്തില്‍ എടുക്കുന്ന ചിത്രങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തും.
64 മെഗാപിക്‌സലിന്റേയും 48 മെഗാപിക്‌സലിന്റേയും സെന്‍സറുകള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാക്കിയിട്ടുണ്ട്. ഈ വര്‍ഷ അവസാനത്തോടെയായിരിക്കും ഈ രണ്ടു സെന്‍സറുകളും വ്യവസായികാടിസ്ഥനത്തില്‍ നിര്‍മ്മിക്കുന്നത്. ഈ വര്‍ഷം പുറത്തിറങ്ങാനിരിക്കുന്ന ഗാലക്സി നോട്ട് 10 ല്‍ ഒരു പക്ഷെ 64 എംപി ക്യാമറയാവും ഉപയോഗിക്കുക.